നീലുവിന്‌ കൂട്ടായി ഒരു കുഞ്ഞനുജന്‍ കൂടി എത്തി. റെയിന്‍ ചേട്ടനായി, വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് റെയ്ച്ചല്‍ മാണി; ആശംസകളോടെ ആരാധകര്‍

അവതാരിക, വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. ബിഗ് ബോ സില്‍ മത്സരാര്‍ത്ഥി ആയി എത്തിയപ്പോഴാണ് പേളി തന്റെ പ്രണയത്തെ കണ്ടെത്തിയത്. സീരിയല്‍ താരമായ ശ്രീനീഷിനെയാണ് താരം വിവാഹം ചെയ്തത്. വളരെ ആര്‍ഭാടത്തില്‍ ഇരുവരുടെയും മതാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം ഏറെ താമസിക്കാതെ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് നീലുവെന്ന മകളു മെത്തിയതോടെ ജീവിതം തന്നെ വളരെ മനോഹരമായി ഇവര്‍ ആഘോഷിക്കുകയായിരുന്നു. അമ്മയായതിന് ശേ ഷവും അതിന് മുന്‍പുമുള്ള വീഡിയോകളെല്ലാം താരം പങ്കിടുമായിരുന്നു.

മൂന്ന് മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് പേളി മാണിക്ക് യൂ ട്യൂബില്‍ നിന്ന് തന്നെ ഉണ്ട്. അടുത്തിടെയാണ് താരം വീണ്ടും അമ്മായാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കിട്ടത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാ ണെന്ന് പറഞ്ഞ് തന്റെ യൂ ട്യൂബിലൂടെ വിശേഷ വാര്‍ത്ത അറിയിച്ചത്. പേളി മാണിയുടെ സഹോദരി റെയ്ച്ചല്‍ മാണിയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. കഴിഞ്ഞ വര്‍ഷമാണ് റെയ്ച്ചലിനും ഒരു മകന്‍ പിറന്നത്.

പിന്നാലെ ഏറെ താമസിക്കാതെ റെയ്ച്ചല്‍ വീണ്ടും ഗര്‍ഭിണിയായി. അടുത്തിടെയാണ് റെയ്ച്ചലിന്റെയും റൂബ ന്റെയും മകനായ റെയിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം കുടുംബം ഗംഭീരമായി ആഘോഷിച്ചത്. ഒരു മാസ ത്തിന് മുന്‍പ് റെയ്ച്ചലിന്റെ ബേബി ഷവര്‍ പേളിയും കുടുംബവും വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. പേളി മാണിയും റെയ്ച്ചലും അമ്മയ്‌ക്കൊപ്പം നിറവയറില്‍ നില്‍ക്കുന്ന ചിത്രം പങ്കിട്ടത് വൈറലായിരുന്നു.

ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലേയ്ക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. റെയ്ച്ചല്‍ വീണ്ടും അമ്മയാ യിരിക്കുകയാണ്. വീണ്ടും മകന്‍ തന്നെയാണ് റെയ്ച്ചലിന് ജനിച്ചിരിക്കുന്നത്. റെയ്ച്ചല്‍ തന്നെയാണ് മകനൊ പ്പമുള്ള ചിത്രം പങ്കിട്ട് സന്തോഷം അറിയിച്ചത്. നീലുവിനും റയാനും കൂട്ടായി കുഞ്ഞുവാവ എത്തിയതോടെ ഇത്തവണത്തെ ഓണം ഗംഭീരമാക്കുകയാണ് കുടുംബം.ആരാധകരും ഇവര്‍ക്ക് ആസംസകള്‍ നേരുകയാണ്.

Comments are closed.