ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ ജീവിതം തകര്‍ക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം; റാഫിയുടെ ഭാര്യ മഹീന പറയുന്നു

ചക്കപ്പഴം സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയി ല്‍ സജീവമായ റാഫി പിന്നീട് ചക്കപ്പഴത്തിലെ സുമേഷായി വന്നപ്പോള്‍ ആരാധകരും ഇരും കൈയ്യും നീട്ടി യാണ് സ്വീകരിച്ചത്. റാഫിയെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടതാണ് റാഫിയുടെ ഭാര്യ മഹീനയും. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മഹീന സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഒപ്പം ഒരു യുട്യൂബ് ചാനലുമുണ്ട്.

റാഫിയുടെയും തന്റെയും കുടുംബത്തി ന്റെയും വിശേഷങ്ങള്‍ മഹീന ആരാധകരെ അറിയിക്കുന്നതും സോഷ്യല്‍മീഡിയ വഴിയാണ്. ബ്രൈഡല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് മഹീന. മോഡലിങിലും സജീവമാണ് മഹീന. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തിയിരിക്കു കയാണ്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയി ലാണ് ദുരനുഭവം മഹീന പങ്കിടുന്നത്. 

ബസില്‍ വെച്ച് മോശമായ ഒരു അനുഭവമുണ്ടായി. ഇത്രയും മോശമായ അനുഭവങ്ങളൊന്നും ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല.’ ‘എന്നാല്‍ അടുത്തിടെ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഒരാളില്‍ നിന്ന് മോ ശം അനുഭവമുണ്ടായി. ബസില്‍ അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്റെ പെരുമാറ്റവും ശരീരത്തില്‍ തൊടാന്‍ ശ്രമി ച്ചതും വല്ലാതെ ബാധിച്ചു. പെട്ടെന്ന് പ്രതികരിക്കാനറിയാത്തത് കൊണ്ട് ആ സംഭവത്തില്‍ ഞാന്‍ സ്റ്റക്കായിപ്പോ യി. എന്നാലും പ്രതിരോധിക്കുന്നുണ്ടായിരുന്നു.’ ‘ഹിന്ദി ഭാഷ അറിയാത്തതും പ്രശ്നമായിരുന്നു. കണ്ട് നിന്ന ചേച്ചി യും ചേട്ടനുമാണ് അയാളുടെ അടുത്ത് നിന്ന് മാറിയിരിക്കാന്‍ എന്നെ സഹായിച്ചത് മഹീന പറയുന്നു.

ജീവിതത്തില്‍ ഏറ്റവും മോശമായ ഒരു സമയം എനിക്കുണ്ടായിരുന്നു. പക്ഷെ അത് ഒരേ ഒരാള്‍ കാരണം മാത്രം സംഭവിച്ചതാണ്. അത് ആരാണെന്നോ എന്താണെന്നോ ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കു ടുംബത്തിനും എനിക്കും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാള്‍ കാരണം സംഭവിച്ചത്. എന്റെ ജീവിതത്തില്‍ സൗഹൃദമടക്കം പലതും അയാള്‍ കാരണം നഷ്ടപ്പെട്ടു.മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാന്‍ അത് തിരിച്ചറിഞ്ഞത്. ‘എന്റെ ജീവിതം തകര്‍ക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. ഒരുപാട് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്തായാലും അത് കഴിഞ്ഞുവെന്നും മഹീന പറയുന്നു.

Comments are closed.