നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞു മകളെ തനിച്ചാക്കി പോയത് എന്തിനെന്ന് പ്രിയപ്പെട്ടവര്‍ ; വിശ്വസിക്കാനാകാതെ സഹ താരങ്ങള്‍

നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തു. ഇന്ന് പത്ത് മണിക്കാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കണ്ടെത്തി യത്. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 10.45 ഓടെ പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കുറെ വര്‍ഷങ്ങളായി ഈ ഫ്‌ലാറ്റില്‍ ഭര്‍ത്താവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു നടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏറെ കാലമായി അഭിന യത്തില്‍ സജീവമായിരുന്നു താരം.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, വണ്‍വേ ടി ക്കറ്റ്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജുഷ അഭിനയിച്ചിരുന്നു. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകലില്‍ അഭിനയിച്ച താരം ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു വരികയായിരുന്നു നിലവില്‍ താരം.

മിനി സക്രീന്‍ താരമായിരുന്ന രഞ്ജുഷ പിന്നീടാണ് സിനിമയിലെത്തിയത്. എം എ ഇംഗ്ലീഷ് ബിരുദാനന്തര ബി രുദം നേടിയ രഞ്ജുഷ പിന്നീടാണ് അഭിനയത്തിലെത്തിയത്. നല്ല നര്‍ത്തകിയുമായ താരം ഭരത നാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്. താരത്തിന്‍രെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബവും സഹ താരങ്ങളും ആരാധകരുമെല്ലാം.

വെറും മുപ്പത്തിയഞ്ചു വയസുമാത്രം ഉണ്ടായിരുന്ന രഞ്ജുഷ എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് ഏവരും ചോദിക്കുന്നത്. രണ്ടാം ക്ലാസുകാരിയായ ഏക മകളാണ് താരത്തിനുള്ളത്. സ്ത്രീ എന്ന പരമ്പരയി ലൂടെയാണ് താരം അഭിനയത്തിലെത്തുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അപര്‍ണ നായരെന്ന നടിയും സമാന രീതിയില്‍ ആത്മഹത്യ ചെയ്തത്.

Comments are closed.