പിറന്നാള്‍ ദിനത്തില്‍ തന്നെ രഞ്ജുഷയുടെ ആത്മഹത്യ. ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോയെന്ന് സുഹൃത്തുക്കളായ താരങ്ങള്‍; നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തുവെന്ന് ബീന ആന്റണി

രഞ്ജുഷ മേനോന്റെ ആത്മഹത്യയില്‍ വളരെ ഞെട്ടലാണ് എല്ലാവര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. രഞ്ജുഷ വളരെ ഹാപ്പിയായ വളപരെ ബോള്‍ഡായ വ്യക്തിയായിരുന്നു. സഹ താരങ്ങള്‍ക്കൊന്നും ഇത് വിശ്വസിക്കാ നായില്ല. സീരിയല്‍ താരങ്ങളായ സൗപര്‍ ണ്ണിക, അശ്വതി തുടങ്ങിയവരെല്ലാം തന്നെ വലിയ ദുഖത്തോടെയാണ് ആദരാഞ്ജലികള്‍ നേര്‍ന്ന പോസ്റ്റ് പങ്കിട്ടത്. ഇന്നലെയാണ് രഞ്ജുഷ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നില യില്‍ കണ്ടെത്തിയത്. ലൊക്കേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് സഹ പ്രവര്‍ ത്തകര്‍ ഫോണ്‍ വിളിച്ചിരുന്നു. ലിവിങ് റിലേഷനിലാണ് താരം കഴിഞ്ഞിരുന്നത്. ലിവിങ് റിലേഷന്‍ പങ്കാളിയും ഫോണ്‍ വിളിച്ച് കിട്ടാതായ തോടെ വീട്ടില്‍ ചെന്നപ്പോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മര ണം സംഭവിച്ചിരുന്നു. രഞ്ജുഷ മരണത്തിനായി തെരഞ്ഞെടുത്തത് പിറന്നാള്‍ ദിനത്തിലാണ്. പിറന്നാള്‍ ആശംസകള്‍ക്ക് പകരം സുഹൃത്തുക്കള്‍ ആദാരാഞ്ജലികളാണ് നേര്‍ന്നത്. രഞ്ജുഷയുടെ മരണത്തിന്റെ വേദന പങ്കിടുകയാണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍. ഇപ്പോഴിതാ നടിയും സുഹൃത്തുമായി സൗപര്‍ണികയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ”ഇന്ന് ജന്മദിനം ആശംസിക്കുന്നതിന് പകരം എനിക്ക് ആദരാ ഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ. നീ എന്തിനായിരുന്നു ഇത് ചെയ്തത്? ഒരു നിമിഷം നിന്റെ മോളെക്കുറിച്ച് ഓര്‍ക്കാമായി രുന്നില്ലേ. പ്രണാമം” എന്നാണ് സൗപര്‍ണിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ പരിചയം ഉള്ളവര്‍ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കില്‍ പ്രണാമം,പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓര്‍ക്കുന്നു അതോടെ അത് കഴിയുന്നു. പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി. അല്ലെ ങ്കില്‍ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് പോയി എന്നാണ് രഞ്ജുഷയുടെ മരണത്തെക്കുറിച്ച് നടി അശ്വതി പറഞ്ഞത്. നടി ബീന ആന്റണി വളരെ ദുഖത്തിലും ക്ഷോഭത്തിലുമാണ് ഇതിനെ പറ്റി പ്രതികരിച്ചത്. ‘മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം.

പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും’ എന്ന് പറഞ്ഞാണ് ബീന ആന്റണിയുടെ പോസ്റ്റ്. രണ്ടാം ക്ലാസുകാരിയായ ഏക മകളാണ് താരത്തിനുണ്ടായിരുന്നത്. ഷൂട്ടിങ്ങിന്റെ തിരക്കിലായതിനാല്‍ തന്നെ താരത്തിന്‍രെ അമ്മയാണ് മകളെ നോക്കിയതും വളര്‍ത്തിയതുമെല്ലാം. അമ്മയോടൊപ്പമാണ് മകള്‍ വളരുന്നതെന്ന് രഞ്ജുഷ പറഞ്ഞി ട്ടുണ്ട്.

Comments are closed.