മാക്‌സ് അമ്മ ചില ദിവസങ്ങളില്‍ നിന്നെ സ്വപ്‌നം കാണാറുണ്ട്. 19 വയസുള്ള എന്റെ ചെക്കന്‍ ഒരു പൊടിമീശയൊക്കെ വെച്ച് എന്നെ കാണാന്‍ ഡോറിന്റെ അടുത്ത് നില്‍ക്കുന്നത് ; മകന്‍രെ ഓര്‍മ്മകള്‍ പങ്കിട്ട് സബീറ്റ

ചക്കപ്പഴത്തില്‍ ലളിതാമ്മയെന്ന കഥാപാത്രം ആയി എത്തിയ ആരാധക ഹൃദയം കീഴടക്കിയ താരമായിരുന്നു സബീറ്റ ജോര്‍ജ്. സബീറ്റയുടെ ലളിതാമ്മ എല്ലാവരുമായും സിങ്കായി പോകുന്ന കഥാപാത്രം തന്നെ ആയിരുന്നു. അത് കൊണ്ടു തന്നെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞു. കുറച്ച നാളുകല്‍ക്ക് മുന്‍പാ താരം സീരിയലില്‍ നിന്ന് പെട്ടെന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കിയിരുന്നില്ല. സബീറ്റ പോ കുന്നതില്‍ ആരാധകരും വളരെ ദുഖത്തില്‍ ആയിരുന്നു. തന്‍രെ സോഷ്യല്‍ മീഡിയയില്‍ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ മരണപ്പെട്ട തന്റെ മകന്‍ മാക്‌സിനെ പറ്റി താരം തുറന്ന് പറഞ്ഞി രിക്കുകയാണ്. മാക്‌സിനെ ആരാധകര്‍ക്ക് പരിചയമാണ്. കാരണം താരം തന്നെ തന്‍രെ ഡിഫറന്റ്‌ലി എബിള്‍ ഡായിരുന്ന മകനെ പറ്റി തുറന്ന് പറയുകയും മകന്റെ ചിത്രങ്ങളടക്കം താരം പങ്കിടുകയും ചെയ്യുമായിരുന്നു.

തന്റെ മകന്‍ മരിച്ചതിനെ പറ്റിയും താരം പറഞ്ഞിരുന്നു. മകന് ജനിച്ചിട്ട് കുറെ ദിവസത്തിനകം മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും അവന്‍ 12 വര്‍ഷം ജീവിച്ചിരുന്നു. ശരിക്കും ഒരു പോരാളി ആയിരുന്നു തന്‍രെ മകനെന്നും എന്തും ചെയ്യാനുള്ള ധൈര്യം തനിക്ക് ലഭിച്ചത് അവനില്‍ നിന്നാണെന്നും താരം പറയുന്നു. അമേ രിക്കയില്‍ സെറ്റിലായ താരം അവിടെ വച്ചാണ് മകന്‍ മാക്‌സിനെ പ്രസവിക്കുന്നത്. പ്രസവ സമയത്തുണ്ടായ ബുദ്ധിമുട്ടുകളാണ് തന്‍രെ മകനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞിട്ടുണ്ട്.

ഒരു മകളും താരത്തിനുണ്ട്. ഭര്‍ത്താവുമായി വിവാഹ മോചനം ചെയ്തതോടെ മക്കള്‍ക്കായിട്ടാണ് താരം ജീവിച്ചത്. തന്റെ മകന്റെ പിറന്നാള്‍ ദിനത്തില്‍ താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മാക്‌സ്… നിനക്ക് ഇന്ന് 19 വയസ് തികയുമായിരുന്നു. ചില ദിവസങ്ങളില്‍ 19 വയസുള്ള എന്റെ ചെക്കന്‍ ഒരു പൊടിമീശയൊക്കെ വെച്ച് എന്നെ കാണാന്‍ ഫ്രണ്ട് ഡോറിന്റെ അവിടെ വന്ന് നില്‍ക്കുന്നതായി ഈ അമ്മ സ്വപ്നം കാണും.

അമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു മകനില്ലാത്തതിനാല്‍ ചിലര്‍ വളരെ സൗകര്യപൂര്‍വ്വം എന്നെ ചുറ്റിനട ക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഓരോ തവണയും നിന്റെ ആരോഗ്യകരമായ സാന്നിധ്യത്തിനായി എന്റെ ഹൃദയം വേദനിക്കുന്നു. എന്നാല്‍ സ്വര്‍ഗത്തിലെ എന്റെ കാവല്‍ മാലാഖ ഇപ്പോള്‍ ശക്തനാണെന്നും നിങ്ങള്‍ അവനുമായി ആശയക്കുഴപ്പത്തിലാകരുതെന്നും ഞാന്‍ അവരോട് പറയുന്നു. സ്വര്‍ഗത്തില്‍ ഇരിക്കുന്ന എന്റെ പൊന്നുണ്ണിക്ക് അമ്മേടെ ചക്കര ഉമ്മ’, എന്നാണ് സബീറ്റയുടെ വാക്കുകള്‍.

Comments are closed.