വളരെയധികം പരിശ്രമത്തിനും പോരാട്ടത്തിനും ഒടുവില്‍ എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി, സന്തോഷ വാര്‍ത്തയുമായി നടന്‍ സാഗര്‍ സൂര്യ; ആശംസകളുമായി പ്രിയപ്പെട്ടവര്‍

തട്ടീം മുട്ടീം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയ താരമായിരുന്നു സാഗര്‍ സൂര്യ. ഇതിലെ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരങ്ങലാണ്. പിന്നീട് കുരുതി എന്ന സിനിമയിലും താരം എത്തിയിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലും മത്സരാത്ഥിയായി സാഗര്‍ എത്തിയെങ്കിലും പിന്നീട് പുറത്താകേണ്ടി വന്നിരുന്നു. സീരിയലില്‍ അമ്മ കഥാപാത്രം ചെയ്യുന്ന മനീഷയും സാഗറിനൊന്നും ഉണ്ടായിരുന്നു ബിഗ് ബോസില്‍. തട്ടീം മുട്ടീം സീരിയല്‍ അഭിനയിക്കുമ്പോഴാണ് സാഗറിന്റെ അമ്മ മരിക്കുന്നത്. ആ ദുഖം സാഗറിനെ വല്ലാതെ അലട്ടിയിരുന്നു.

താന്‍ ബിഗ് ബോസില്‍ വരുന്നത് കാണാന്‍ അമ്മയ്ക്ക് വലിയ താല്‍പ്പര്യ മായിരുന്നുവെന്നും എന്നാല്‍ അതില്‍ എത്തിയപ്പോല്‍ കാണാന്‍ അമ്മയില്ലാതെ ആയി എന്നും സാഗര്‍ പറഞ്ഞിരുന്നു. തന്നെ സാഗര്‍ അമ്മയെന്നാണ് വിളിക്കുന്നതെന്ന് മനീഷ തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡി യയില്‍ സജീവമായ സാഗര്‍ തന്‍രെ ജീവിത ത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ആരാധ കരു മായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ വലിയ ഒരു നേട്ടത്തിലേയ്ക്ക് ചുവടു വച്ചിരി ക്കുകയാണ് സാഗര്‍. സാഗര്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുകയാണ്. അതിന്‍രെ സന്തോഷം ചിത്രങ്ങല്‍ സഹി തം താരം പങ്കിട്ടിരിക്കുകയാണ്. വളരെയധികം പരിശ്രമത്തിനും പോരാട്ട ത്തിനും ശേഷം, എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ ക്കും ഹൃദയം നിറ ഞ്ഞ നന്ദി . നിങ്ങളുടെ സാന്നിദ്ധ്യം തന്നെ ഒരു വലിയ പിന്തുണ യായിരുന്നു. ഓപ്പണിംഗ് വന്‍ വിജയമാക്കാന്‍ നിങ്ങളുടെ എല്ലാ സഹായത്തിനും വളരെ നന്ദി. എന്നാണ് താരം കുറിച്ചത്. സൂര്യ മേക്കോവര്‍ സ്റ്റുഡിയോ എന്ന പേരില്‍ തൃശ്ശൂര്‍ ചിറ്റിലപ്പള്ളിയിലാണ് സാഗറിന്റെ ബിസിനസ്.

ബിഗ് ബോസിലെ സഹമത്സരാര്‍ഥികളും സുഹൃത്തുക്കളുമായ മനീഷയും നാദിറ മെഹറിനും ചേര്‍ന്നാണ് പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. ഇവര്‍ വലിയ സുഹൃത്തുക്കല്‍ ആയിരുന്നു. പിന്നാലെ ഒരു പ്രൊഡക്ഷന്‍ കമ്പിനിയും താരം സ്റ്റാര്‍്ട്ട് ചെയ്തിരുന്നു. അമ്മയുടെ പോലെ താന്‍ ബിസിന സിലേയ്ക്ക് ഇറങ്ങിയെന്നും സിനിമയില്‍ കൂടുതല്‍ സജീവമാകണമെന്നും താരം പറഞ്ഞിരുന്നു.

Comments are closed.