സിനിമയെ ആരും ഒരു ജോലിയായി കണക്കാക്കരുത്. മകന്‍ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു, എല്‍എല്‍ബി എടുത്തിട്ട് നീ എവിടെ വേണേലും പൊക്കൊളു എന്നാണ് ഞാന്‍ പറഞ്ഞത്; സലീം കുമാര്‍

കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേയ്ക്ക് മാറി പിന്നീട് അഭിനയ മികവ് കൊണ്ട് തന്നെ നാഷ ണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് സലീം കുമാര്‍. വളരെയധികം കഷ്ട്ടപ്പാടുകളിലൂടെയാണ് താ രം സിനിമയിലെത്തിയത്. കുറച്ച് കാലമായി താരം സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ താരം തന്‍രെ മകന്‍ സിനിമയിലെത്തിയതിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരത്തിന് രണ്ട് ആണ്‍ മക്കളാണ്. മൂത്തമകന്‍ ചന്തു നിലവില്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്. ലവ് ഇന്‍ സിംഗപ്പൂര്‍ തുടങ്ങിയ ചില സിനിമക ളില്‍ സലീംകുമാറിന്‍രെ കുട്ടിക്കാലം മകന്‍ അതരിപ്പിച്ചിട്ടുണ്ട്. അതല്ലാതെ ശ്രദ്ധേയ വേഷം മകന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചന്തുവും പുതിയ ചുവട് വയ്ക്കുകയാണ്. വളരെ മുന്‍പ് സലീം കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ മക്കളുടെ സിനിമാ പ്രവേശന ത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ ആയിരുന്നു.

മക്കള്‍ സിനിമയില്‍ വരുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ അവരെ പഠിപ്പിക്കു കയാണ്. സിനിമയില്‍ വരാന്‍ ആണേല്‍ സിനിമ പഠിപ്പിച്ചാല്‍ പോരെ. മൂത്തമകന്‍ സിനിമയില്‍ അഭിനയിക്ക ണം എന്ന് പറയുന്നുണ്ട്. അവനോട് ഞാന്‍ പറഞ്ഞത് എല്‍എല്‍ബി എടുത്തിട്ട് നീ എവിടെ വേണേലും പൊക്കൊ ളു എന്നാണ്. അവന്‍ എംഎ ലിറ്ററേച്ചര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു നീ ഇനി എന്ത് ചെയ്യാന്‍ പോകു കയാണ് എന്ന്. അപ്പോള്‍ അവന്‍ തന്നെയാണ് പറഞ്ഞത് എല്‍എല്‍ബിയ്ക്ക് പോകണം എന്ന്. അത് പാസ്സായി കഴി ഞ്ഞിട്ട് എങ്ങോട്ട് വേണമെങ്കിലും പൊക്കൊളു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള ഇത് കേള്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ പറയുന്നതാണ് ഇത്. പഴ യ കാലം അല്ല ഇത്. ഇന്ന് സിനിമ എന്ന് പറയുന്നത് അത്ര വലിയ സ്വപ്നലോകം ഒന്നുമല്ല. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍ അഭിനയിക്കാം. പണ്ട് ആയിരുന്നു ഒരാളോട് ചാന്‍സ് ചോദിച്ച് പിന്നാലെ നടന്ന് അഭിനയിക്കേണ്ട അവസ്ഥ. ഇന്ന് കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും സിനിമയില്‍ അഭിനയിക്കാം. അവിടെ പിടിച്ചു നില്ക്കാന്‍ ആണ് പാട്.

പിടിച്ചു നിന്നാല്‍ തന്നെ അധികകാലം ഇല്ല, കാരണം ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ ആണ് സിനിമ. ഒരു സിനിമയി ല്‍ ഒക്കെ വന്നു ക്ലിക്ക് ആയ പലരെയും പിന്നെ നമ്മള്‍ കണ്ടിട്ടില്ല. സിനിമയെ ആരും ഒരു ജോലിയായി കണക്കാ ക്കരുത്. വേറെ ജീവിക്കാന്‍ വേണ്ടി ഒരു ജോലി കണ്ടെത്തിയ ശേഷമേ നിങ്ങള്‍ സിനിമയിലേക്ക് വരാവൂ. അല്ലെ ങ്കില്‍ സംഭവിക്കുന്നത് ദുരന്തം ആയിരിക്കും. ഞാന്‍ എന്റെ മകനോടും പറഞ്ഞിട്ടുള്ളത് ഇത് തന്നെയാണെന്നും താരം പറയുന്നു.

Comments are closed.