സഹോദരന്റെ മകളായ ശീതളിനെ ആറു മാസം മുതല്‍ നോക്കിയത് ഞാന്‍. അവരുടെ അമ്മ ഉപേക്ഷിച്ചു പോയതായിരുന്നു, വളര്‍ത്തി വലുതാക്കി പഠിപ്പിക്കുകയും എല്ലാ സൗകര്യങ്ങളും നല്‍കുകയും ചെയ്തു; വളര്‍ത്തു മകളുടെ മര്‍ദ്ദനത്തില്‍ നെഞ്ച് പൊട്ടി ഷക്കീല

തെന്നിന്ത്യന്‍ ആരാധകര്‍ക്കെല്ലാം സുപരിചിതയായ താരമാണ് ഷക്കീല. കഴിഞ്ഞ ദിവസം തന്റെ വളര്‍ത്തു മകള്‍ താരത്തെ മര്‍ദിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. വളര്‍ത്തു മകള്‍ക്കൊപ്പം അവരുടെ അമ്മയും താരത്തെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഷക്കീലയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ അഭിഭാഷകയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതള്‍. ചെറുപ്പം മുതലേ ശീത ളിനെ എടുത്ത് വളര്‍ത്തുന്നത് ഷക്കീലയാണ്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഷക്കീലയെ ആക്രമിച്ച ശീതള്‍ നില ത്ത് തള്ളിയിട്ട് ഇറങ്ങിപ്പോയി. വിവരമറിഞ്ഞെത്തിയ അഭിഭാഷക സൗന്ദര്യയെ ശീതള്‍ അധിക്ഷേപിക്കുകയും ശീതളിന്‍രെ അമ്മ കൈയ്യില്‍ കടിക്കുകയും ചെയ്തു. വഴക്കിനെ തുടര്‍ന്ന് ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയ്ക്ക് അടിക്കുകയാണ് ഉണ്ടായത്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശീതളിനോട് തനിക്കുള്ള സ്‌നേഹ ത്തെക്കുറിച്ച് ഷക്കീല സംസാരിച്ചിരുന്നു. ശീതള്‍ തന്റെ സഹോദരന്റെ മകളാണെന്നും എന്റെ ചേട്ടന്റെ രണ്ടാമത്തെ മകളെ ആറ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാനാണ് വളര്‍ത്തുന്നത്. എന്റെ മകളാണെന്ന് എല്ലാവരും പറയും. അത്രയധികം ഇഷ്ടമാണ്. അവളുടെ അമ്മയുടെ സ്വഭാവം ശരിയല്ലായിരുന്നു. കുട്ടികളെ അവര്‍ ഉപേക്ഷിച്ച് പോയതാണ്. എനിക്കെല്ലാം ആ മകളായിരുന്നുവെന്നും ശീതള്‍ പറഞ്ഞു. മരിച്ച് പോയ എന്റെ ചേച്ചിയുടെ പേരാണത്. അതിനാല്‍ പേരെടുത്ത് വിളിക്കില്ല. ചിന്ന പെണ്ണ് എന്ന് വിളിക്കും. ഒരു ദിവസം എന്തോ കാര്യം സംസാരിക്കവെ അമ്മയെ നിനക്ക് ഇഷ്ടമാണോയെന്ന് മൂത്തളോട് ചോദിച്ചു. ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞു. എനിക്കും ഇഷ്ടമാണെന്ന് ശീതളും പറഞ്ഞു.

ഇന്ന് വരെയും അമ്മയോട് അവര്‍ സംസാരിച്ചിട്ടില്ല. അമ്മ വന്ന് നിന്നാലും സംസാരിക്കില്ല. എന്നാല്‍ അമ്മയെ ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ കരഞ്ഞു’ ‘അവരുടെ അമ്മ ഒളിച്ചോടിപ്പോയത് മൂലം എന്റെ ചേട്ടന്‍ മദ്യപിച്ച് മരിച്ചു. അക്കാര്യം അവര്‍ക്ക് അറിയില്ലായിരുന്നെങ്കില്‍ ഓക്കെ. പക്ഷെ അവര്‍ക്ക് അറിയാം. ഒരു മകളെ ഐപിഎസ് ആക്കാനും ഒരാളെ ഐഎഎസ് ആക്കാനും ഞാന്‍ അവരെ പഠിപ്പിക്കാന്‍ തീരുമാനിച്ചു.

സ്‌കൂളില്‍ ഞാന്‍ അടച്ച ഫീസ് അവരുടെ അമ്മ തിരിച്ച് വാങ്ങി. കുട്ടികളെ പഠിപ്പിച്ചില്ല. ഇങ്ങനെയൊരു അമ്മ യെ ഇഷ്ടമാണെന്ന് പറഞ്ഞത് എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല. മൂത്ത മകള്‍ ആ സമയം ഗര്‍ഭിണിയായിരുന്നു. എന്റെ വീട്ടിലാണ് ഉണ്ടായിരുന്നത്. വളകാപ്പ് ചടങ്ങൊക്കെ ചെയ്തു. അത്തയെന്ന നിലയില്‍ ഞാന്‍ എല്ലാം ചെയ്തു. എന്നാല്‍ ഇളയവള്‍ക്ക് ഞാന്‍ അമ്മയേക്കാള്‍ വലിയ ആളാണെന്ന് കരുതി. ജീവന്‍ കൊടുത്ത് സ്‌നേഹിച്ചതാണ്. ഒരു ഡ്രസ് ചോദിച്ചാല്‍ പത്ത് ഡ്രസ് വാങ്ങി നല്‍കും. എനിക്ക് ആഭരണമില്ലെങ്കിലും അവള്‍ ധരിക്കണമെന്ന് കരുതും. പെട്ടെന്ന് അമ്മയെയാണ് ഇഷ്ടമെന്ന് അവള്‍ പറഞ്ഞപ്പോള്‍ തനിക്കും ബുദ്ധിമുട്ടായി എന്നും തന്നെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു.

Comments are closed.