വിവാഹത്തിനായി വലിയ പ്രഷറാണ്. ഏഴ് വര്‍ഷത്തോളം സ്ട്രഗിള്‍ ചെയ്തിരുന്നു, വഴിത്തിരിവായത് ആ മെസെജ് ആയിരുന്നു; ശ്രുതി രജനികാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി ആയിട്ടാ ണ് ശ്രുതി എത്തിയത്. ഇപ്പോഴിതാ അതിലേയ്ക്ക് എത്താനുണ്ടായ സാഹചര്യം താരം വ്യക്തമാ ക്കുകയാണ്. നിരവധി ആരാധകരാണ് ശ്രുതിക്കുള്ളത്.

ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ശ്രുതി മറുപടി നല്‍കുകയാണ്. എപ്പോഴാണ് വിവാഹം എന്നായിരുന്നു ആദ്യത്തെ ചോദ്യം. കല്യാണം കഴിക്കാന്‍ തനിക്ക് വീട്ടില്‍ വലിയ പ്രഷറാണ്. പക്ഷേ എനിക്കിതുവരെ അങ്ങനെ ഒരു ഉള്‍വിളി വന്നിട്ടില്ല. അതുകൊണ്ട് തത്കാലത്തേക്ക് ഇപ്പോള്‍ അക്കാര്യം ചിന്തിയ്ക്കുന്നില്ല” എന്നാണ് ശ്രുതി പറഞ്ഞത്.

എല്ലാവരുടെയും ജീവിത ത്തില്‍ ടേണിങ് പോയിന്റുകല്‍ ഉണ്ടാകുന്നത് പോലെ തനിക്കും ഉണ്ടാ യിയെന്നും ഏഴ് വര്‍ഷത്തോളം ഒരുപാട് സ്ട്രഗില്‍ ചെയ്തു. ഒരുപാട് ശ്രമിച്ചിരുന്നു എവിടെയെ ങ്കിലും എത്തിപ്പെടാനെന്ന്. പക്ഷെ ഒന്നും എവിടെയും എത്താന്‍ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്.

ഇതോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്നും എംഎ കഴിഞ്ഞ് പി എച്ച് ഡിയ്ക്ക് അപ്ലെ ചെയ്യാമെന്ന് കരുതി ഇരിക്കുമ്പോഴാണ് തനിക്ക് ഇന്‍സ്റ്റയില്‍ ഒരു മെസെജ് വന്നത്. ആ മെസേജാണ് ജീവിതം തന്നെ മാറ്റി മറിച്ചത്. തന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് അതായിരുന്നുവെന്നും ചക്കപ്പഴത്തിലെ പൈങ്കിളിയെ ആരാധകര്‍ സ്വീകരിച്ചതാണ് വിജയമെന്നും താരം പറയുന്നു.

Comments are closed.