സുധിയില്ലാതെ സ്റ്റാര്‍ മാജിക് വേദി. വേദനയോടെ ബിനു അടിമാലി എത്തി; പൊട്ടിച്ചിരികളുടെ മാലപ്പടക്കം ആയിരുന്ന സ്റ്റാര്‍ മാജിക് കൂട്ടക്കരച്ചിലുകളുടെ വേദിയാകുമ്പോള്‍

കൊല്ലം സുധിയുടെ മരണത്തോടെ സ്റ്റാര്‍ മാജിക്ക് ഷോ കുറച്ച് ദിവസത്തേയ്ക്ക് നിര്‍ത്തിയരുന്നു. അത് വരെ കൂടെയുണ്ടായിരുന്ന ചിരിയും കളിയും തമാശയും ഒക്കെയായി എന്നും വളരെ ഹാപ്പിയായി കൗണ്ടറുകളൊക്കെ പറയുന്ന അടുത്ത ഷെഡ്യൂളിന് വീണ്ടും കാണാമെന്നു പറഞ്ഞ സുധിയാണ് പെട്ടെന്ന് വിട പറഞ്ഞത്.

സുധിയുടെ വേര്‍പാട്  സ്റ്റാര്‍ മാജിക് താരങ്ങളിലും വല്ലാത്ത ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. ഷോയിലെ അവ താരിക ലക്ഷ്മി നക്ഷത്ര ഉള്‍പ്പടെ എല്ലാവരും പൊട്ടക്കരഞ്ഞാണ് അവസാനം ആ മുഖം ഒന്ന് കാണാന്‍ എത്തിയത്. തന്റെ വിഷമം ലക്ഷ്മി നക്ഷത്ര തന്റെ ചാനലിലൂടെ പങ്കിട്ടിരുന്നു. അതിന്റെ പേരില്‍ കുറെ വിമര്‍ശനവും കേട്ടി രുന്നു. ഇപ്പോഴിതാ സുധി ഇല്ലാതെ സ്റ്റാര്‍ മാജിക് ഷോ വീണ്ടും പുനരാംരംഭിക്കുകയാണ്. സ്റ്റാര്‍ മാജിക് താരങ്ങ ളെല്ലാം സുദിയെ പറ്റി സഹ്കടത്തോടെ പറയുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്.

ബിനു അടിമാലിയും അന്ന് സംഭവിച്ചതിനെ പറ്റിയും സുധിയ പറ്റിയും തുറന്ന് പറയുകയാണ്. സുധിയുടെ മുഖവും ആ വേദനയും നിലവിളിയുമൊക്ക മനസില്‍ നിന്ന് മാറുന്നില്ലെന്നാണ് ബിനു പറയുന്നത്. ഇതൊരു സീരിയലൊന്നുമല്ലെന്നും മനസില്‍ തട്ടിയാണെന്നും ലക്ഷ്മിയും പറയുന്നുണ്ട്. ഗിന്നസ് പക്രുവും വേദിയിലെ ത്തുന്നുണ്ട്.

സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലിലാണ് താനെന്ന് ഗിന്നസ് പക്രു പറയുന്നു. പൊട്ടി ച്ചിരികളുടെ മാലപ്പടക്കവുമായി തിളങ്ങി നിന്ന സ്റ്റാര്‍ മാജിക്ക് വേദിയും അതിലെ താരങ്ങളും കൂട്ടക്കരച്ചിലുമായി സങ്കട കടലില്‍ നില്‍ക്കുന്നതാണ് പ്രമോ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ ദുഖത്തോടെയാണ് പ്രമോ വീഡിയോ ആരാധകരും കാണുന്നത്. എന്നാല്‍ ചിലര്‍ സുദിയുടെ മരണത്തെ പോലും വിറ്റ് കാശാക്കുന്നുവെന്ന് വിമര്‍ശിക്കുന്നുമുണ്ട്.

Comments are closed.