സുബിയെ പറ്റി എപ്പോഴും ആലോചിക്കാറുണ്ട്. ആ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും ഇപ്പോള്‍ ആസ്വദിക്കാന്‍ തുടങ്ങി, മറ്റൊരു വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കുന്നുണ്ട്; സുബിയുടെ ഓര്‍മ്മകളില്‍ രാഹുല്‍

നടി, അവതാരിക, യു ട്യൂബ് വ്‌ളോഗര്‍, ഡാന്‍സര്‍, കോമഡി താരം എന്നിങ്ങനെ തനിക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയ മേഖലകളില്ലൊം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സുബി സുരേഷ്. വിധി കാട്ടിയ ക്രൂരതയില്‍ തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയ താരമായിരുന്നു സുബി. പുറമേ നോക്കുന്നവര്‍ക്ക് കുറ ച്ച് പരുക്കന്‍ സ്വഭാവമുള്ള സുബിയെ ആയിരുന്നു കാണാന്‍ സാധിച്ചിരുന്നെങ്കില്‍ സുബി യഥാര്‍ത്ഥത്തില്‍ വള രെ പാവമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയാം. അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ അമ്മയെയും അനിയനെയും വാടക വീട്ടിലേയ്ക്ക് കൊണ്ടു വന്ന് പിന്നീട് സ്വന്തമായി വീടും കാറും സ്ഥലങ്ങളുമെല്ലാം സ്വന്തമാക്കി ജീവിതം നല്ലതാക്കി സുബി മാറ്റി. മാത്രമല്ല ഒറ്റയ്ക്ക് ജീവിച്ച തന്‍രെ അമ്മയ്ക്ക് നല്ല ഒരു പാര്‍ട്ണറിനെയും സുബി കണ്ടെ ത്തി. ഒരു മകളുടെ കടമയല്ല സുബി ചെയ്ത ഓരോ കാര്യവും കാര്യ ഗൗരവമുള്ള ഒരു കാരണവരുടെ രീതിയിലാ യിരുന്നു.

ജീവിതം തിരിച്ചു പിടിക്കാന്‍ നോക്കിയപ്പോള്‍ സ്വയം ജീവിക്കാന്‍ സുബി മറന്നിരുന്നു. അവസാനം ഒരു വിവാ ഹം കഴിക്കാമെന്ന ചിന്ത വന്നപ്പോള്‍ ആ കല്യാണത്തിന്‍രെ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് സുബി പെ ട്ടെന്ന് മരണപ്പെട്ടത്. കരള്‍ രോഗം മൂര്‍ച്ഛിച്ച സുബിക്ക് ന്യൂമോണിയയും പിടി പെട്ടതാണ് പെട്ടെന്നുള്ള മരണ കാരണം. ഇന്നലെയാണ് സുബിയുടെ വേര്‍പാടിന്‍രെ ഒന്നാം വാര്‍ഷികദിനം. ഇപ്പോഴും ആ ദുഖത്തില്‍ നിന്ന് കരകയറാതെ ജീവിക്കുകയാണ് സുബിയുടെ സഹോദരനും അമ്മയും കൂടാതെ സുബിയുടെ വരനാകേണ്ടിയി രുന്ന രാഹുല്‍. രാഹുല്‍ സുബിയും കലാഭവനില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരായിരുന്നു. സു ബിയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ്് നില്‍ക്കുന്ന രാഹുലിന്റെ മുഖം ഇന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും സുബിയുടെ ഒാര്‍മകളെ പറ്റിയും രാഹുല്‍ സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ്. ഞാന്‍ സുബിയെ പറ്റി എപ്പോഴും ആലോചിക്കും.

സുബിയുടെ അമ്മയും സഹോദരനുമൊന്നും ആ വേര്‍പാടില്‍ നിന്ന് മുക്തി പ്രാപിച്ചിട്ടില്ല. കലാഭവന്റെ എല്ലാ പരിപാടികളും സുബി പങ്കെടുത്തിരുന്നതുകൊണ്ട് ആ ഓര്‍മ വരും. പരിപാടികള്‍ക്കായി ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞ് വന്ന് സംസാരിക്കും. സുബിയുടെ കാര്യം പറയും. സുബിയോടുള്ള ഇഷ്ടം കാരണം ആളുകള്‍ക്ക് എന്നോടും ഇപ്പോള്‍ സ്‌നേഹമുണ്ട്. സുബി ഭക്ഷണം കഴിക്കാത്തതില്‍ വിഷമം തോന്നി യിരുന്നു. പറഞ്ഞാലും ചിലപ്പോള്‍ കഴിക്കില്ല. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി.

സുബിയുടെ മരണത്തോടെ ഞാന്‍ ഒറ്റപ്പെട്ടു. ചിലപ്പോള്‍ വല്ലാതെ വിഷമം വരും. പക്ഷെ അതിനെയൊക്കെ മറികടന്നല്ലേ പറ്റു. മരണം കേട്ടപ്പോള്‍ വിഷമമായിരുന്നില്ല ഒരു മരവിപ്പായിരുന്നു. പെട്ടന്ന് ഇങ്ങനെ സംഭവിക്കു മെന്ന് കരുതിയിരുന്നില്ലല്ലോ. സുബി തന്റേടിയാണെന്ന് തോന്നും പക്ഷെ വളരെ പാവമാണ്. തന്റേടം പുറത്ത് കാണിച്ച് നടന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂവെന്ന് സുബി പറയാറുണ്ടായിരുന്നു. അതുപോലെ വേറൊരു കല്യാ ണം കഴിക്കാന്‍ സുബിയുടെ അമ്മയൊക്കെ ഭയങ്കരമായി നിര്‍ബന്ധിക്കുന്നുണ്ട്.’ ‘അതിനെ കുറിച്ച് പ്രേത്യകിച്ച് ഉത്തരമൊന്നും പറയാനില്ല. ഞാന്‍ അതേ കുറിച്ച് ആലോചിച്ചിട്ടില്ല. എല്ലാം അക്‌സപറ്റ് ചെയ്യുന്ന ഒരാള്‍ വരണ മല്ലോ’, എന്നാണ് സുബിയെ കുറിച്ച് രാഹുല്‍ പറഞ്ഞത്.

Comments are closed.