സുധിയുടെ ശരീരം വീട്ടിലെത്തിച്ചു. കണ്ണീര്‍ കടലായി കോട്ടയത്തെ വീട്; അവസാനമായി സുധിയെ കാണാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് താരങ്ങളെത്തി

കൊല്ലം സുധിയുടെ മൃതദേഹം ഇപ്പോള്‍ കോട്ടയത്തെ വീട്ടിലെത്തിച്ചിരിക്കുകയാണ്. പൊങ്ങന്താനം യുപി സ്‌കൂളില്‍ താരത്തിന്റെ മൃത ശരീരം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ആയിര കണക്കിന് ആളുകളാണ് കാണാനെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലര യോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവന ന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര മായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം തങ്ങളുടെ സഹ പ്രവര്‍ത്തകനെ അവസാനമായി കാണാനെത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു എല്ലാവര്‍ക്കും സുധി. നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് മറ്റുള്ളവരെ ചിരിപ്പിക്കാനായി സുധി വേദികളില്‍ എത്തിയിരുന്നത്. പല്ലു വേദന ആയിട്ട് പോലും താരം  പരിപാടിക്ക് പോയിരുന്നു. പക്ഷേ  മടക്കമില്ലാത്ത യാത്രയിലാണ് അത് അവസാനിച്ചത്‌.

അപകടത്തില്‍ സുധിയുടെ നെഞ്ച് ഡാഷ് ബോര്‍ഡില് ഇടിക്കുകയും വാരിയെല്ലുകള്‍ തകര്‍ന്ന് അത് ആന്തരികവയവങ്ങളില്‍ കുത്തി കയറിയിരുന്നുവെന്നും പോസ്റ്റു മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിച്ചിരുന്നപ്പോഴും പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ച സുധിക്ക് ഇത്രയും വേദനാ ജനകമായ മരണം ദൈവം നല്‍കേണ്ടിയിരുന്നില്ല.

ഇത്ര പെട്ടെന്ന് അദ്ദേഹത്തെ വിളിക്കേണ്ടിയിരു ന്നില്ലെന്നാണ് എല്ലാവരും താന്നെ പറയുന്നത്. കണ്ണീരണിയിക്കുന്ന കാഴ്ച്ചകളാണ് സുധിയുടെ വീട്ടില്‍ നടക്കുന്നത്. അച്ചനെ കാണാതെ കരയുന്ന ഇളയ മകനും അച്ഛന്റെ മൃതദേഹം കണ്ട് നെഞ്ച് പൊീട്ടിക്കരയുന്ന മൂത്തമകനും കാണുന്നവരിലെല്ലാം നെഞ്ച് പിളര്‍ക്കുന്ന കാഴ്ച്ചകളാവുകയാണ്.

Comments are closed.