
വീടെന്ന വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാതെ സുധി വിടവാങ്ങി; സുധിയുടെ കുടുംബത്തിന് വീടും മക്കളുടെ പഠിപ്പും ഏറ്റെടുത്ത് ഫ്‌ളേവേഴ്‌സ്
കൊല്ലം സുദി എന്ന കലാകാരന്‍ ഇനി ഓര്‍മ്മ മാത്രമാണ്. മരണം എപ്പോള്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് സുധിയുടെ മരണത്തിലൂടെ നമ്മുക്ക് തോന്നാം. തന്റെ പ്രാരാംബ്ധങ്ങള്‍ക്കിടയിലും സ്‌റ്റേജില്‍ നിറഞ്ഞാടി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സുധിക്ക് എപ്പോഴും കഴിഞ്ഞിരുന്നു. സുധിയുടെ മാസ്റ്റര്‍ പീസ് ഐറ്റമായ ജഗദീഷിനെ അനുകരിക്കുന്നത് നമ്മുക്ക് മറക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് 24 ന്യൂസ് സങ്കടിപ്പിച്ച ഷോയില്‍ പങ്കെടുക്കാനായി സുധി വടകരയിലേക്ക് പോകുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഷോ പൂര്‍ത്തിയാക്കി തിരികെ വരുമ്പോഴാണ് അപകടത്തില്‍ സുധി മരിക്കുന്നത്.


ഫ്ളവേഴ്സിനൊപ്പം പ്രവര്‍ത്തിക്കുന്ന അനുഭവത്തെ കുറിച്ചും സുധി വേദിയില്‍ സംസാരിച്ചു. ‘ഞാന്‍ കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷമായി ഫ്‌ളവേഴ്‌സില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്. ഈ സമയത്ത് ഞാന്‍ വേറെ എവിടെയും വര്‍ക്ക് ചെയ്തിട്ടില്ല. ഇനി അങ്ങോട്ടും പോവുകയും ഇല്ല. കാരണം ഞാന്‍ പിതൃതുല്യരായി ബഹുമാനിക്കുന്ന ശ്രീകണ്ഠന്‍ സാര്‍, ഗോകുലം സാര്‍, മേഡം അവര്‍ ഒക്കെയും നമ്മള്‍ക്ക് തരുന്ന പിന്തുണ അങ്ങനെയാണ്. ഇതുവരെയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്’, സുധി പറഞ്ഞു.

ഒപ്പം തനിക്ക് പല്ലുവേദനയാണെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞത് നന്നായി ഇല്ലെങ്കില്‍ ആളുകള്‍ ഹാന്‍സ് വെച്ചിരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കുമെന്ന് ബിനു പറയുമ്പോള്‍ അല്ലെങ്കിലും വെള്ളമടിയും ഹാന്‍സ് വയ്ക്കുന്നതുമൊക്കെ എന്റെ പേരിലല്ലേ എന്നാണ് സുധി പറഞ്ഞത്. അത്രയും സന്തോഷത്തോടെ വേദിയില്‍ നിറഞ്ഞാടി പിന്നീടുള്ള മടക്കത്തിലാണ് താരം മരണത്തിലേയ്ക്ക് പോയതെന്ന് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല.