വാഹനാപകടം; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെ ത്തി പിന്നീട് ക്യാരക്ടര്‍ റോളുകലും ചെയ്ത് നാഷണല്‍ അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരമാണ് സുരാജ്. ഇപ്പോഴിതാ നടന്‍ സുരാജിനെതിരെയുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.

തമ്മനം-കാരണക്കോടം റോഡില്‍ 2023 ജൂലൈ 29ന് രാത്രിയില്‍ താരത്തിന്‍രെ വാഹനം എതി ര്‍ദിശയില്‍ വന്ന ബൈക്കുകാരനെ ഇടിക്കുകയും തുടര്‍ന്ന് ബൈക്ക് യാത്രികന്‍രെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലു കള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് ഇതില്‍ കേസെടുക്കുകയും എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറികയും ചെയ്തിരുന്നു.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും നടന്‍ പ്രതികരിച്ചിരുന്നില്ല. ഇക്കാരണത്താലാണ് നടന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യത്തിലേയ്ക്ക് എംവിഡി നീങ്ങിയിരിക്കുന്നത്.

Comments are closed.