സൂര്യയെ പറ്റി ജ്യോതിഷി പ്രവചിച്ചിരുന്നു. അവന്‍ മുഖം കൊണ്ട് പണമുണ്ടാക്കുമെന്ന് പറഞ്ഞു, ജ്യോതികയുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ സൂര്യ ആ ശപഥമെടുത്തു; സൂര്യയുടെ പിതാവ് ശിവകുമാര്‍ പറയുന്നു

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് സൂര്യ. സിനിമാ കുടുംബത്തില്‍ നിന്നാണ് സൂര്യയും സിനിമയിലെത്തി യത്. നല്ല വ്യക്തി, നടന്‍, മികച്ച ഭര്‍ത്താവ്, നല്ല പിതാവ് എന്നിങ്ങനെ എല്ലായിടത്തും മികച്ചു നില്‍ക്കുന്ന വ്യക്തി ത്വമാണ്. തമിഴിലും മലയാളത്തിലു മെല്ലാം സൂര്യയ്ക്ക് നിരവധി ആരാധകരുണ്ട്. നിരവധി സിനിമകലില്‍ എ ത്തിയ താരം വന്‍ വിജയങ്ങള്‍ നേടി മുന്നോട്ട് കുതിക്കുകയാണ്. ഹെയിറ്റേഴ്‌സ് ഇല്ലാത്ത നടനാണ് സൂര്യ. സൂര്യ വിവാഹം കഴിച്ചത് നടി ജ്യോതികയാണെന്ന് എല്ലാവര്‍ക്കും അറിയാം. നിരവധി ആരാധകര്‍ ജ്യോതികയ്ക്കുമു ണ്ട്. ഇരുവരും പ്രണയിച്ചെങ്കിലും സൂര്യയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് കടുത്ത എതിര്‍പ്പായിരുന്നു. പി ന്നീട് അവരുടെ സമ്മതത്തിനായി നാല് വര്‍ഷത്തോളം കാത്തിരുന്നാണ് ഇവര്‍ വിവാഹിതരായത്. സൂര്യയെ പറ്റി മുന്‍പ് ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു. അതെല്ലാം സത്യമായിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ സൂര്യയുടെ പിതാവ്. നടനും നിര്‍മാതാവുമായ ശിവകുമാര്‍ ഒരു അഭിമുഖത്തില്‍ സൂര്യയെ പറ്റി പറഞ്ഞത്. സൂര്യ വളരെ ചെറുപ്പത്തില്‍ വളരെ നിശബ്ദനായിരുന്നു.

അവന് ഒന്നിനോടും താല്‍പ്പര്യമില്ലായിരുന്നു. ഈ സമയത്താണ് ഞാന്‍ അവന്റെ ജാതകം എടുത്ത് ജ്യോതിഷി യുടെ അടുത്തേക്ക് പോയത്. ജാതകം നോക്കിയ ജ്യോത്സ്യന്‍ സിനിമയില്‍ സൂര്യ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞു. ആരോടും അധികം സംസാരിക്കാത്ത ഇവനെങ്ങനെ ബിസിനസില്‍ എത്തുമെന്ന് ഞാന്‍ ചിന്തിച്ചു. ശേഷം ഞാന്‍ ജ്യോത്സ്യനോട് സൂര്യ ഭാവിയില്‍ എന്തായിത്തീരുമെന്ന് ചോദിച്ചു. മുഖം കൊണ്ട് പണമുണ്ടാക്കു മെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞ മറുപടി. ഞാന്‍ ഉടനെ അവന്‍ അഭിനയിക്കുമോയെന്ന് ചോദിച്ചു.

നിങ്ങളെക്കാള്‍ മികച്ച നടനായി സൂര്യ അറിയപ്പെടും.നിങ്ങളേക്കാള്‍ കൂടുതല്‍ സമ്പാദിക്കും. നിങ്ങളേക്കാള്‍ കൂടുതല്‍ അവാര്‍ഡുകള്‍ നേടുമെന്നും അദ്ദേഹം പറ ഞ്ഞു. ഇത്രയും പറഞ്ഞശേഷം മടിച്ച് മടിച്ച് ഒരു കാര്യം കൂടി ആ ജ്യോത്സ്യന്‍ പറഞ്ഞു. സൂര്യ പ്രണയിച്ച് വിവാ ഹം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രവചിച്ചത്. പിന്നീട് ജ്യോത്സ്യന്‍ പറഞ്ഞതുപോലെ സൂര്യ വലിയ നട നായി. ഉയര്‍ന്ന പ്രതിഫലം വാങ്ങി. പ്രണയിച്ച് വിവാഹം കഴിച്ചു. സൂര്യയും ജ്യോതികയും പ്രണയത്തിലായ ശേഷം ഞങ്ങളുടെ സമ്മതത്തിനായി അവര്‍ ഏകദേശം നാല് വര്‍ഷത്തോളം കാത്തിരുന്നു.

ഒരു ഘട്ടത്തില്‍ സമ്മതിക്കില്ലെന്ന് തോന്നിയപ്പോള്‍ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ പരസ്പരം വിവാഹം കഴിക്കും ഇല്ലെങ്കില്‍ അവസാനം വരെ ഞങ്ങള്‍ ഇങ്ങനെ തന്നെ ഇരിക്കുമെന്ന് സൂര്യ ഞങ്ങളോട് പറയുകയും ശപഥമെടു ക്കുകയും ചെയ്തു. അവന്റെ ആ വാക്ക് ഞങ്ങളുടെ മനസില്‍ തറച്ചു. ഒരു മകന്‍ തന്റെ കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വഹിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ലല്ലോ. അങ്ങനെയാണ് ഞങ്ങള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചതെന്നും ശിവകുമാര്‍ പറയുന്നു

Comments are closed.