ദിലീപേട്ടന്‍ വീഡിയോ കോളാണ് ആദ്യം ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു, അപ്പോള്‍ അദ്ദേഹം ഉടന്‍ കാണാനെത്തി, ജെനുവിന്‍ സ്നേഹം കൊണ്ട് അദ്ദേഹം വന്നതാണ്; സൗഭാഗ്യയും അര്‍ജുനും പറയുന്നു

മലയാള സിനിമയിലെ തന്നെ പ്രിയപ്പെട്ട മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മി. ആ മുത്തശ്ശിയുടെ വേര്‍പാട് മലയാ ളികള്‍ക്ക് വളരെ വേദനയുണ്ടാക്കിയതായിരുന്നു. നിരവധി സിനിമകലില്‍ താരം അഭിനയിച്ചിരുന്നു. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ അമ്മയുമായിരുന്നു സുബ്ബ ലക്ഷ്മി. നിരവധി താരങ്ങള്‍ അമ്മയെ കാണാ നെത്തിയിരുന്നു. നടന്‍ ദിലീപ് ആശുപത്രിയില്‍ താരത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അതിനെ പറ്റി ഇപ്പോ ല്‍ കൊച്ചുമകളും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും മൈല്‍സ്‌റ്റോണ് മേക്കേഴ് സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്.

നിരവദി സിനിമകളില്‍ ദിലീപിനൊപ്പം അമ്മൂമ്മ അഭി നയിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയ്ക്ക് വളരെ ഫേവറേറ്റ് ആയിട്ടുള്ള ആളാണ് ദിലീപ്. ആദ്യം ദിലീപേട്ടന്‍ വീഡിയോ കോളാണ് ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം ഓടി വന്നു അമ്മൂമ്മയെ കാണാന്‍ വേണ്ടി. രണ്ട് പ്രാവശ്യം അദ്ദേഹം വന്നിരുന്നു. നമു ക്ക് ആവശ്യമുണ്ടായിരുന്ന ഒരു അമ്മൂമ്മ മരിച്ചതുകൊണ്ട് പേരിന് വന്ന് പോകുന്നുവെന്ന രീതിയിലല്ല ദിലീപേട്ട ന്‍ വന്നത്. ജെനുവിന്‍ സ്‌നേഹം കൊണ്ട് അദ്ദേഹം വന്നതാണ്. ഒരു സെറ്റ് ഓഫ് പീപ്പിളിനൊപ്പം വര്‍ക്ക് ചെയ്താല്‍ അവരെ അദ്ദേഹം ഒപ്പം കൂട്ടും.

അമ്മൂമ്മക്ക് ഒരു കൂട്ടം സിനിമകള്‍ കൊടുത്ത ആളാണ് ദിലീപേട്ടന്‍.  കിടപ്പിലായശേഷം അമ്മൂമ്മയ്ക്ക് ഓര്‍മ ഇടയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യമൊക്കെ ഉണ്ടായിരുന്നു.പക്ഷെ ദിലീ പേട്ടനെ വീഡിയോ കോളില്‍ കണ്ടതും അമ്മൂമ്മ ഇമോഷണലായി. അത് മനസിലാക്കി അദ്ദേഹവും ഓടി വന്നു എന്നാണ് സൗഭാഗ്യയും അര്‍ജുനും പറഞ്ഞത്.

അതാണ് ഏറ്റവും വലിയ അത്ഭുതം. അങ്ങനെ അമ്മൂമ്മയ്ക്ക് ദിലീപേട്ടന്റെ നിരവധി സിനിമകളില്‍ അഭിന യിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം അമ്മൂമ്മയ്ക്ക് വളരെ സ്‌പെഷ്യലാണ്. നന്ദനം, കല്യാണ രാമന്‍,പാണ്ടിപ്പട,തിളക്കം, ഗ്രാമഫോണ്‍, റോമി യോ, മുല്ല തുടങ്ങി നിരവദി സിനിമകലില്‍ ദിലീപിനൊപ്പവും അല്ലാതെയും സുബ്ബലക്ഷ്മി അമ്മ അഭിനയി ച്ചിട്ടുണ്ട്.

Comments are closed.