‘നാളെ കാണാം മോളെ’ എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സില്‍ ഉണ്ടെന്ന് രക്ഷ. വിവാഹത്തിനായി എല്ലാ ആശംസകളും സാര്‍ തന്നിരുന്നുവെന്ന് ഗോപിക, ശരിക്കൊന്നു ഉറങ്ങിയിട്ട് കുറെ നാളായി. ഷെഡ്യൂള്‍ കഴിഞ്ഞു വേണം ശരിക്കൊന്നു ഉറങ്ങാനെന്ന് പറഞ്ഞ വ്യക്തിയാണ്. ഇനി അദ്ദേഹം വിശ്രമിക്കട്ടെയെന്ന് ബിജേഷ്; ആദിത്യന്റെ വിയോഗത്തില്‍ കണ്ണ് നനയ്ക്കുന്ന വാക്കുകളുമായി സാന്ത്വനം ടീം

കഴിഞ്ഞ ദിവസമാണ് സാന്ത്വനം സീരിയലിന്‍രെ എല്ലാമെല്ലാമായിരുന്ന ഡയറക്ടര്‍ ആദിത്യന്റെ മരണം. അത് ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വളരെ സൗമ്യനായ വ്യക്തിയായിരുന്നു ആദിത്യന്‍. ഡയറക്ടര്‍ എന്നതിലുപരി നല്ല സ്‌നേഹമുള്ള വ്യക്തിയായിരുന്നു. പല സീരിയലുകളും താരം ഡയറക്ട് ചെയ്തിരുന്നു. സാന്ത്വനം തുടക്കം മുതല്‍ സീരിയലില്‍ മുന്‍പിലായിരുന്നു. അതിന്റെ പിന്നില്‍ ആദിത്യന്‍ എന്ന ഡയറക്ടറുടെ കഠിനാ ധ്വാനവും ഉണ്ടായിരുന്നു. സാന്ത്വനത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം ആദിത്യനായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആദിത്യന്‍ മരണപ്പെടുന്നത്. ഇപ്പോഴിതാ സാന്ത്വനത്തിലെ പല താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടി ചിപ്പി ഉള്‍പ്പടെ ആദിത്യന്‍രെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരണിഞ്ഞ് നില്‍ക്കുന്നത് പ്രേക്ഷകരും കണ്ടിരുന്നു.

സാന്ത്വനത്തിലെ അപ്പുവായി എത്തുന്ന നടി രക്ഷയുടെ കുറിപ്പ് ആരാധകരും ഏറ്റെടുക്കുക യാണ്. സാര്‍ വിട്ടുപോയെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും മനസ്സ് അനുവദിക്കുന്നില്ല. അവസാന ദിവസം രാത്രി ഷൂട്ട് കഴിഞ്ഞ് ‘നാളെ കാണാം മോളെ’ എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സില്‍ അതുപോലെ തന്നെ ഉണ്ട്. കഴിഞ്ഞ 3 വര്‍ഷം ഒരു ഗുരുനാഥനായി, ഒരു ജേഷ്ഠനെ പോലെ എന്റെ നല്ല സുഹൃത്തായി കൂടെ ഉണ്ടായിരുന്ന ആള്‍, അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പു എന്ന കഥാപാത്രം എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ‘എല്ലാ ഇമോഷന്‍സും പെര്‍ഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണെന്നും എവിടെയെങ്കിലും ഒന്ന് പാളി പോയാല്‍ കഥാപാത്രത്തിന്റെ ഡെപ്ത് നഷ്ടപ്പെടുമെന്നും ആണ്’.

ഇന്നീ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെടുന്നതാണ്. ഈ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതല്ല, സാറിനെ കുറിച്ച് എത്ര എഴുതിയാലും അതു മുഴുവന്‍ ആവില്ല. കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല. ആദിത്യന്‍ സാറിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും എന്ന വിശ്വാസത്തോടെ സാറിന് എന്നും പ്രിയപ്പെട്ട അപ്പു.അഞ്ജലിയെന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഗോപിക അനിലും വികാരഭരിതമായൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ഗോപിക അനില്‍ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമുള്ള ഒരാള്‍ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയല്‍ ആണ്. അതിന്റെ കഥയാണ്.

അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന്‍ സാറിനാണെന്നാണ് ഗോപിക പറഞ്ഞത്. എന്‍രെ വിവാഹത്തിനായി ആഷശംസകളും സാര്‍ നല്‍കിയിരുന്നുവെന്നാണ് ഗോപിക പറഞ്ഞത്. സാന്ത്വനത്തിലെ സേതുവായി എത്തുന്ന ബിജേ ഷും കുറിപ്പ് പങ്കിട്ടിരുന്നു. സേതു… ശരിക്കൊന്നു ഉറങ്ങിയിട്ട് കുറെ നാളായി. ഷെഡ്യൂള്‍ കഴിഞ്ഞു വേണം ശരിക്കൊന്നു ഉറങ്ങാന്‍’ എന്ന് സര്‍ എന്റെ ലാസ്റ്റ് ഷൂട്ട് ഡേറ്റില്‍ പറഞ്ഞത് അറിയാതെ ഓര്‍ത്തു. അദ്ദേഹം വിശ്രമിക്കട്ടെ. ആരും ശല്യം ചെയ്യാത്ത ലോകത്തു.സമാധാനത്തോടെ. മുന്‍പും അദ്ദേഹത്തിന് എഴുതാന്‍ ഉള്ളപ്പോള്‍ അസോസിയേറ്റ്‌സ് ഡയറക്ടെഴ്‌സ് ഞങ്ങളെ ഡയറക്റ്റ് ചെയ്തിട്ടുണ്ട്.

എന്നാലും അടുത്ത ദിവസം വീണ്ടും സര്‍ വരുമല്ലോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍… ഇനി ഒരിക്കലും അദ്ദേഹം ഇല്ല എന്ന് അറിയുമ്പോള്‍… എന്തോ ഒരു അപൂര്‍ണ്ണത… ആ സാന്ത്വനം വീട്ടില്‍ നിഴലിക്കുന്നു. സര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ട്.. എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം. ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് ബിജേഷ് കുറിച്ചത്. സാന്ത്വനം സീരിയലിന്റെ ക്യാപ്റ്റന്‍ ഞങ്ങളെ വിട്ടു പോയി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തന്നെ കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു. അവസാനമായി സാറിനെ ഒരു നോക്ക് കാണാന്‍ വരാന്‍ പോലും മനസ് സമ്മതിച്ചില്ല.

കാരണം മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ ചിരിച്ച ജീവനുള്ള മുഖം ആണ്. അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ എന്ന് ഓര്‍ത്തു. സാറിന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി സാര്‍ കാണിച്ച സ്നേഹം, ധൈര്യം. ഒരിക്കലും ഒരിക്കലും മറക്കില്ല. എന്നും മനസില്‍ ഉണ്ടാകും. സാര്‍ ഞങ്ങളെ വിട്ട് പോയെന്ന് അറിഞ്ഞ ആ മൊമന്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു. ഒരു തരം മരവിപ്പാണ്. ഇത് സത്യമാണോ എന്നറിയാത്ത അവസ്ഥ. പക്ഷെ ഈ വീഡിയോ എഡിറ്റ് ആക്കിയ സമയത്ത്… ഇങ്ങനൊരു ഡയറക്ടര്‍ സാര്‍ ഇല്ല എന്നുള്ള സത്യം അംഗീകരിച്ചപ്പോള്‍ മനസിന് എന്തോ ഭാരം പോലെ. ആഗ്രഹിച്ചിട്ടും കരയാന്‍ പറ്റാത്ത അവസ്ഥ. എന്തായാലും ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാന്‍ ഒരുപാട് പാഠം തന്ന സാര്‍ എന്നും ഞങ്ങളുടെ മനസില്‍ കാണും. സാന്ത്വനത്തിന്റെ ക്യാപ്റ്റന്‍ എല്ലാത്തിനും നന്ദി എന്നാണ് നടി മഞ്ജുഷ കുറിച്ചത്.

Comments are closed.