പ്രേം ഞാന്‍ ആഗ്രഹിച്ച പോലെ ഒരു വ്യക്തിയാണ്. മനം പോലെ മംഗല്യത്തിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി, വിവാഹം പെട്ടന്ന് നടത്തുന്നതിന്‍രെ കാരണം അതാണ്; സ്വാസിക

കുറച്ച് ദിവസങ്ങല്‍ക്ക് മുന്‍പാണ് താന്‍ ഉടന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന് സ്വാസിക പറഞ്ഞത്. ഏറെ നാളായി പ്രണയത്തിലായിരുന്ന സ്വാസിക പിന്നീട് തന്റെ കാമുകനെയും പരിചയപ്പെടുത്തി. സീരിയല്‍ നടനായ പ്രേം ജേക്കബാണ് താരത്തിന്റെ ഭാവി വരന്‍. ഇരുവരും വെറെ മതത്തില്‍ പെട്ടവരാണ്. ഇരുവരും ഒന്നിച്ച് സീരിയലില്‍ അഭിനയിച്ചിരുന്നു. പ്രേം ജേക്കബ് ഒരു മോഡലുമാണ്. സീരിയിലില്‍ നിന്നാണ് താരം സിനിമയിലെത്തിയത്. ചതുരത്തിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് വരുന്നത്. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് താരത്തിന്‍രേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഇപ്പോഴിതാ പ്രേമുമായിട്ടു ള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക തന്നെ മനസ് തുറക്കുകയാണ്.

പ്രേമുമായി രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും ഭര്‍ത്താവായി വരുന്ന ആള്‍ തന്റെ ജോലിയെ ബഹുമാ നിക്കുന്ന ആളായി രിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരാളെയാണ് തനിക്കിപ്പോള്‍ കിട്ടി യതെന്നും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമാണെന്നും സ്വാസിക പറയുന്നു. മനംപോലെ മംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സൗഹൃദത്തിന്റെ തുടക്കം. ഷൂട്ട് തീര്‍ന്നെങ്കിലും ആ സൗഹൃദം തുടര്‍ന്നു. പിന്നീട് അത് പ്രണയമായി.

പ്രേം പാവമാണ്. എന്നെ പോലെ അഭിനയ ത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലെത്തി, നല്ല അവസരങ്ങള്‍ തേടുന്ന ആളാണ്. അതുകൊണ്ട് തന്നെ യാണ് ഈ ജോലിയുടെ ബുദ്ധിമുട്ടും അത് ലഭിക്കുമ്പോഴുള്ള സന്തോ ഷവും നന്നായി മനസിലാകും. പ്രേം ഇപ്പോള്‍ തമിഴിലിലും തെലുങ്കിലും സീരിയല്‍ ചെയ്യുകയാണ്. മോഡലാണ്. ഒപ്പം സിനിമയിലേക്കും ശ്രമിക്കു ന്നുണ്ടെന്ന്’, വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ സ്വാസിക പറയുന്നു. വിവാഹത്തെ പറ്റി വളരെ പെട്ടെന്നാണ് തീരുമാനിച്ചത്.

ഞങ്ങല്‍ രണ്ട് പേരും ജോലി തിരക്കുകളിലായതിനാല്‍ ഏറ്റവും സൗകര്യപ്രദമായ തീയ്യതി കിട്ടിയത് ജനുവരി യിലാണ്. അത് കൊണ്ട് തന്നെ എല്ലാം പെട്ടെന്ന് റെഡിയാക്കണം. ജനുവരി 26 ന് വിവാഹവും 27 ന് വിരുന്നും നടത്താമെന്ന തീരുമാനത്തിലാണ് തങ്ങളെന്നും തചാരം പറയുന്നു. സീരിയല്‍ താരമായ പ്രേം ഇന്‍ഫോ പാര്‍ ക്കിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലെത്തിയത്. എംബിഎക്കാരനായ താരത്തിന് ഒരു ബിസിനസും ഉണ്ട്. മോഡലിങ്ങിലൂടെയാണ് അവസരങ്ങള്‍ എത്തിയത്. പ്രേമിന്റെ സഹോദരന്‍ ശ്യാം ജേക്കബും അഭിനയ ത്തിലുണ്ട്. മഴവില്‍ മനോരമയിലെ എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിലെ വിനീത് എന്ന കഥാപാത്രം ചെയ്തത് ചേട്ടനാണ്. സിനിമകളിലും ചേട്ടന്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

Comments are closed.