നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ; ശ്വേതാ മേനോന്‍

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ശ്വേതാ മോനോന്‍. അവതാരിക, മോഡല്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കളിമണ്ണ് എന്ന സിനിമയി ലൂടെ സ്വന്തം പ്രസവം വരെ കാട്ടിതന്ന താരമാണ് ശ്വേതാ. ശ്വേതയുടെയും ശ്രീവത്സന്‍രെയും മകളായ സബൈ ന പിറന്നത് തന്നെ ഒരു സെലിബ്രിറ്റി കുട്ടി ആയിട്ടായിരുന്നു.

 സബൈനയുടെ ചെറുപ്പത്തിലെ ചിത്രങ്ങളെല്ലാം വളരെ വൈറലായിരുന്നു. എന്നാല്‍ പിന്നീട് താര പുത്രിയുടെ ചിത്രങ്ങളെല്ലാം വളരെ രഹസ്യമാക്കി വച്ചിരി ക്കുകയാണ് ശ്വേതയും ബര്‍ത്താവും. എന്നാലസും തന്‍രെ മകളെ പറ്റി താരം ഇടയ്ക്ക് പറയാറുണ്ട്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയ്ക്കുമൊപ്പം മുംബൈയി ലാണ് നടിയിന്ന് താമസിക്കുന്നത്. അമൃത ടിവിയിലെ ഷോയില്‍ ശ്വേത മേനോന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് ജോലി വിട്ട് മകളെ നോക്കുന്നതിനെക്കുറിച്ച് ശ്വേത സംസാരിക്കുകയുണ്ടായി. നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരി ക്കുകയാണ് ശ്രീ. ഞങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.

താന്‍ വര്‍ക്കൊന്നും നിര്‍ത്തേണ്ടെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ദമ്പതികള്‍ പരസ്പരം സ്‌നേഹവും ഉത്തരവാദി ത്വവും കൊടുത്തതിന് ശേഷമേ കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പാടുള്ളൂ. മാതാപിതാക്കള്‍ക്കിടയില്‍ ഐക്യ മില്ലാത്തത് കുഞ്ഞിനെ ബാധിക്കുമെന്നും ശ്വേത മേനോന്‍ ചൂണ്ടിക്കാട്ടി.സ്‌നേഹം ലഭിക്കാന്‍ സ്‌നേഹം കൊടു ക്കണമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. മുമ്പ് എല്ലാവരെയും കെട്ടിപ്പിടിക്കുമായിരുന്നെങ്കിലും കേരള ത്തില്‍ ഇന്ന് ഒരുപാട് ആള്‍ക്കാര്‍ കെട്ടിപ്പിടിക്കാന്‍ തുടങ്ങി. അതുകൊണ്ട് ഞാന്‍ നിര്‍ത്തി. ഇപ്പോള്‍ നമസ്‌തേ യാണ് പറയാറെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി

Comments are closed.