ഞാന്‍ ഉടനെയൊന്നും ചാവുമെന്നു ആരും കരുതണ്ട. അനുശോചനങ്ങള്‍ അറിയിച്ചതില്‍ സന്തോഷം, രാവിലെ മുതല്‍ ഫോണിന് റെസ്റ്റില്ല; വ്യാജ വാര്‍ത്തയെ പറ്റി ടി എസ് രാജു

കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സിനിമാ സീരിയല്‍ നടന്‍ ടി സ് രാജു മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് പെട്ടെന്ന് തന്നെ ഈ വാര്‍ത്ത സത്യമല്ലെന്നും വ്യക്തമാക്കി നടനായ ദിനേശ് പണിക്കര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ടി എസ് രാജു തന്നെ തന്റെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ്. താരം ഇപ്പോള്‍ സമയം മലയാളത്തോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. തനിക്കൊരു കുഴപ്പവുമില്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും തന്റെ വീട്ടില്‍ തന്നെയാണ് ഇപ്പോള്‍ താന്‍ ഉള്ളതെന്നും താരം പറയുന്നു.

വെളുപ്പിന് ആറുമണി മുതല്‍ തന്റെ ഫോണിലോട്ട് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആരാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നും എന്തിനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് തനിക്കറിയി ല്ലെന്നും താരം പറയുന്നു. നാളെ എന്നും സമ്മതം എന്ന സീരിയലിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുകയാണ്. ഇറച്ചി എന്ന സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.


തനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും തന്റെ സുഹൃത്തിന്റെ മകളാണ് ആദ്യം മരണ വാര്ത്തയെ പറ്റി പറഞ്ഞതെന്നും താരം പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തു ഷൂട്ടിംഗിന് പോകാനിരുന്നതാണ് എന്നും അനുശോചനങ്ങള്‍ അറിയിച്ചതില്‍ സന്തോഷം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ഇപ്പോ ഉടനെയൊന്നും ചാവുമെന്നു ആരും കരുതണ്ടെന്നും എണ്‍പതു വയസ്സോളം പ്രായമുള്ള തനിക്ക് ഷുഗര്‍, പ്രഷര്‍ പോലുള്ള രോഗങ്ങള്‍ പോലും പിടിച്ചിട്ടില്ല എന്നും താരം വ്യക്തമാക്കി.

രാവിലെ മുതല്‍  ഫോണിന് റെസ്റ്റില്ല. എല്ലാവരോടും പറഞ്ഞ് മടുത്തെന്നും താരം പറയുന്നു. സീരിയല്‍ താര ങ്ങളുടെ സംഘടനയായ ‘ആത്മ’ സംഘടനയുടെ ഭാര വാഹിയും നടനുമായി കിഷോര്‍ സത്യ ടി. എസ് രാജുവു മായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അ്ന്വേഷിച്ചുമാണ് മരണ വാര്‍ത്ത വ്യാജമാണെന്ന് മനസിലാക്കിയത്.

Comments are closed.