ഒടുവില്‍ ദളപതിയും രാഷ്ട്രീയത്തിലേയ്ക്ക്. ‘തമിഴക വെട്രിക്കഴകം’ എന്ന പാര്‍ട്ടി പേര് പ്രഖ്യാപിച്ച് വിജയ്; 2026 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും താരം

മലയാളികള്‍ക്കും തമിഴര്‍ക്കും തുടങ്ങി പാന്‍ ഇന്ത്യന്‍ ലെവലില്‍ നില്‍ക്കുന്ന കോടിക്കണക്കിന് ആരാധകരു ള്ള താരം തന്നെ യാണ് വിജയ്. ഏറെ കാലമായി തമിഴ് സിനിമയുടെ മുഖം തന്നെയാണ് വിജയ്. അച്ഛന്‍ ചന്ദ്ര ശേഖറിന്റെ കൈ പിടിച്ച് സിനിമയി ലെത്തിയപ്പോല്‍ വിജയ് എന്ന കൊച്ചു പയ്യനെ ആരും തന്നെ വേണ്ട ശ്രദ്ധ നല്‍കിയില്ല. മാത്രമല്ല അന്നത്തെ വിജയ് ലുക്ക് വെച്ച് മുകം കൊള്ളില്ലെന്നും ഇവന്‍ ഒരിക്കലും നടനാവില്ലെന്നും പുശ്ചിച്ചവര്‍ക്കെല്ലാം മുന്നില്‍ കോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനി മയില്‍ തന്നെ ഉന്നത പ്രതിഫലം വാങ്ങു ന്ന നടനാണ് വിജയ്. പലപ്പോഴും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് താരങ്ങള്‍ പോകാറുണ്ട്. വിജയിയും അത്തരത്തില്‍ പോകുമെന്ന പ്രചാരണങ്ങള്‍ വളരെ കാലമായി ഉണ്ടായിരുന്നു. എന്നാല്‍ വിജയ് അത്തരം പ്രസ്താവനകളൊന്നും പറഞ്ഞിരുന്നില്ല.

എന്നാല്‍ ഒടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയിയും. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്.’തമിഴക വെട്രിക്കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായാണ് വിജയിയുടെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോഴിതാ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരി ക്കുകയാണ്.

പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നടക്കാനിരിക്കു ന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടുമെന്നും വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കുമെന്നും പുറത്തിറക്കു മെന്നും അറിയിച്ചിട്ടുണ്ട്. എംജിആര്‍, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍ ഇപ്പോഴിതാ വിജയിയും സിനിമ യില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് തന്റെ ചുവട് മാറ്റുകയാണ്.

Comments are closed.