ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല, ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം നീ എനിക്ക് അയച്ചത്; കണ്ണീരോടെ സുധിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ടിനി ടോം

കൊല്ലം സുധിയുടെ സംസ്‌കാരം ഇന്നാണ് നടക്കാനിരിക്കുന്നത്. വളരെയധികം ആഗ്രഹങ്ങളും ഒട്ടനവധി കഷ്ട്ടപാടുകളും ആ മനുഷ്യനു ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനെയും ചിരിച്ചു കൊണ്ട് നേരിട്ടിരുന്നു മിമിക്രി കലാകാരനായിരുന്നു സുധി. ആദ്യ ഭാര്യ പിഞ്ചു കുഞ്ഞിനെ സുധിയെ ഏല്‍പ്പിച്ച് ഉപേക്ഷിച്ച് പോയിട്ടും തളരാതെ തന്റെ പൊന്നുമകനെ നെഞ്ചിലെ ചൂട് നല്‍കി വളര്‍ത്തി മിമിക്രി അവതരിപ്പിക്കുന്ന സമയത്ത് മകനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തിയും താരം തന്റെ ജീവിതം മുന്നോട്ട് നീക്കി.

ഒടുവില്‍ ആ അചഛന്റെയും മകന്റെയും ഇടയിലേയ്ക്ക് സ്‌നേഹം കൊണ്ട് മൂടാന്‍ ഒരമ്മയും എത്തി. രേണു സുധിയുടെ രണ്ടാം ഭാര്യ ആണെങ്കിലും മൂത്തമകന് പെറ്റമ്മ തന്നെ ആയിരുന്നു.  രണ്ടാമതൊരു മകന്‍ കൂടി സുധിക്കുണ്ടായിരുന്നു.  2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കഴിഞ ദിവസം ടിനിം ടോം പങ്കുവച്ച സുധിയെ പറ്റിയുള്ള കുറിപ്പ് ആരാധകരിലും കണ്ണീര്‍ പടര്‍ത്തി.

ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍ രണ്ട് വണ്ടികളില്‍ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ……?? ആദരാഞ്ജലികള്‍ മുത്തേ……..എന്നാണ് സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

Comments are closed.