എന്റെ ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് ഭാര്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു, മാത്രമല്ല, ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പ്രണയത്തിലായിരുന്നു; ടി. ജെ രവി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ടി ജി രവി. ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലും സജീ വമായിരുന്ന താരം ഒരുകാലത്ത് മലയാള സിനിമയില്‍ പീഡിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വില്ലന്‍ വേഷ ങ്ങള്‍ ചെയ്തിരുന്നു. ടിജെ രവി പുതിയ തലമുറയ്ക്ക് ക്യാരക്ടര്‍ റോളുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കീഴട ക്കുന്ന താരമായിരുന്നുവെങ്കിലും 80കളിലും 70കളിലും വില്ലന്‍ വേഷം ചെയ്ത് സ്ത്രീകല്‍ക്ക് പോലും പേടി സ്വപ്‌ നമായിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ സിനിമയിലെ വില്ലന്‍ ജീവിത ത്തില്‍ വലറെ നല്ല മനുഷ്യനായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹം ചെയ്യുന്നത്. ഭാര്യയുടെ പൂര്‍ണ്ണ പിന്തുണയായിരുന്നു തന്‍ര വേഷങ്ങളെന്നും താരം പറഞ്ഞിരുന്നു. മുന്നൂറ് സിനിമകളോളം ചെയ്തിട്ടുണ്ട്. താന്‍ വില്ലനായത് എന്റെ കുറ്റമല്ല. ആദ്യത്തെ വില്ലന്‍ ഞാന്‍ സ്വയം ആയതാണ്. ചാകര എന്ന സിനിമയിലാണത്. അലവലാതി ഷാജി എന്ന പേര് കുറേ കാലത്തേക്ക് എനിക്ക് ഉണ്ടായിരുന്നു. അന്നത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ ബ്രാന്‍ഡഡ് ആയിരുന്നു. കള്ളു കുടിക്കുകയും കൊള്ളരുതായ്മ കാണിക്കുകയുമൊക്കെ വേണം. അതൊക്കെ ചെയ്താല്‍ മാത്രമേ വില്ല നാവുകയുള്ളു എന്നൊരു രീതിയാണ് ആ കാലത്ത് ഉണ്ടായിരുന്നത്. അതുമുഴുവന്‍ ഞാന്‍ ചെയ്ത് കൂട്ടി.

ആദ്യം ജോസ് പ്രകാശും അദ്ദേഹത്തില്‍ നിന്നും ബാലന്‍ കെ നായര്‍ക്കും ബാലേട്ടനില്‍ നിന്നാണ് എന്നിലേക്ക് ആ കഥാപാത്രങ്ങള്‍ എത്തുന്നത്. ഓരോരുത്തരും അടുത്ത തലമുറയ്ക്ക് വില്ലന്‍ വേഷം കൈമാറി കഴിഞ്ഞാല്‍ പിന്നെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യും. ഇപ്പോള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഹീറോയ്ക്കും ചെയ്യാന്‍ സാധിക്കും. പല താരങ്ങളും അതൊക്കെ ചെയ്യുന്നുണ്ട്.

ഞാന്‍ അവതരിപ്പിക്കുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് ഭാര്യയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. അ വര്‍ വിദ്യാഭ്യാസ മുള്ള സ്ത്രീയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ പ്രണയിച്ചിരുന്നു. പിന്നീടാണ് വിവാഹത്തിലെത്തുന്നത്. ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് അവള്‍ക്ക് പന്ത്രണ്ടും എനിക്ക് പതിനേഴ് വയസും ഉള്ളപ്പോഴാണ്. അവള്‍ക്ക് പതിനഞ്ച് വയസ് ആയപ്പോ ഴെക്കും അത് പ്രണയമായി. എന്റെ സഹോദര ഭാര്യയുടെ അനിയത്തിയായിരുന്നു അവര്‍. പന്ത്രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ഞാനെന്താണെന്ന് വ്യക്തമായി അവള്‍ക്ക് അറിയാം. അഭിനയത്തിന് എല്ലാം പിന്തുണ നല്‍കിയതും അവളായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.