മകള്‍ എംബിബിഎസുകാരി, മകന്‍ പത്താം ക്ലാസില്‍. പ്രായം അന്‍പത് കഴിഞ്ഞിട്ടും ഇപ്പോഴും അതീവ സുന്ദരിയായി വാണി വിശ്വനാഥ്; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വാണി വിശ്വനാഥ് എന്ന നടിയെ ഒരിക്കലും മലയാളികള്‍ മറക്കില്ല. താരത്തിന് ഇന്നും ആരാധകരാണ്. ക്യാരക്ടര്‍ റളുകളിലുപരി ആക്ഷന്‍ റോളുകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ആക്ഷന്‍ സൂപ്പര്‍ ലേഡി എന്നൊക്കെ താരത്തെ വിളിക്കാം, പോലീസ് വേഷത്തിലെത്തുന്ന വാണി വിശ്വനാഥും സുരേഷ് ഗോപിയുമൊക്കെ എന്നും മലയാളിക ള്‍ക്ക് ഹരമായിരുന്നു. നടന് ബാബുരാജുമായുള്ള പ്രണയവും പിന്നീട് വിവാഹവുമൊക്കെ കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് കട്ട് പറഞ്ഞ് വീട്ടമ്മ റോളും അമ്മ റോളുമൊക്കെ ഗംഭീരമാക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വാണിയെ പറ്റി ബാബുരാജ് കുറച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാണിയെ പറ്റി മാത്രമല്ല കുടുംബത്തെ പറ്റിയും മക്കളെ പറ്റിയുമൊക്ക ബാബുരാജ് മനസ് തുറന്നു.

ബാബുരാജ് എന്നും സിനിമയില്‍ സജീവമാണ്. വാണി വിശ്വനാഥും സിനിമയിലേയ്ക്ക് മടങ്ങി എത്താന്‍ കാത്തി രികുകയാണ് ആരാധകര്‍. വണിക്ക് അന്നും ഇന്നും ആക്ഷന്‍ ചിത്രങ്ങളാണ് ഇഷ്ടമെന്നും അത് കൊണ്ടാണ് വാണി സിനിമയിലേയ്ക്ക് വരാത്തതെന്നും ഈയടുത്ത് ഒരു തെലുങ്കു ചിത്രം ചെയ്‌തെന്നും മലയാളത്തില്‍ അത്തരം വേഷ ങ്ങള്‍ ചെയ്യാന്‍ വിളിച്ചാല്‍ വരുമെന ബാബുരാജ് വ്യകതമാക്കി.

ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് വാണിയും ബാബുരാജും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയ ത്തിലായതും ആര്‍ച്ച, അദ്രി എന്നിവരാണ് വാണി യുടെയും ബാബുരാജിന്റെയും മക്കള്‍. മൂത്ത കുട്ടിയായ ആര്‍ച്ച ഇപ്പോള്‍ ദുബായില്‍ മെഡിസിന് ചേര്‍ന്ന് പഠിക്കുകയാണ്. മകന്‍ പത്താം ക്ലാസ്സില്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളില്‍ ഇടയ്ക്ക് മാത്രമേ വാണി പ്രത്യക്ഷപ്പെടാറുള്ളു. കുറച്ച് നാളുകള്‍ക്കു മുന്‍പ് ഒരു വീഡിയോയില്‍ താരം എത്തിയിരുന്നു.

പൊതുവേ പൊതു വേദികളിലോ ചടങ്ങുകളിലോ പങ്കെടുക്കാത്ത വാണി ഒരു വിവാഹത്തില് പങ്കെടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. പ്രായം 50  ആയെങ്കിലും താരം ഇന്നും വളരെ ചെറുപ്പമായിട്ടാണ് കാണിന്നത്. എംബിബിഎസുകാരിയായ മകളുടെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ലെന്നും സിനിമയില്‍ കണ്ട അതേ രുപത്തിലാണെന്നും ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്.

Comments are closed.