നയന്‍സിനെ വീണ്ടും ഞെട്ടിച്ച് വിക്കി, പിറന്നാള്‍ സമ്മാനമായി നയന്‍സിന് കോടികളുടെ ഗിഫ്റ്റ് നല്‍കി വിഘ്‌നേഷ്; അതീവ സന്തോഷത്തില്‍ നയന്‍താര

മലയാളികളുടെ അഭിമാനമായ നടിയാണ് നയന്‍താര. ഡയാന എന്ന തിരുവല്ലക്കാരി പെണ്‍കുട്ടി ഇന്ന് എത്തി നില്‍ക്കുന്നത് തെന്നിന്ത്യന്‍ സിനിമയുടെ താരറാണി ആയിട്ടാണ്. ബോളിവുഡിലേയ്ക്കും ജവാനിലൂടെ താരം അരങ്ങേറ്റം കുറിച്ചിരുന്നു. മനസിനക്കരെയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി ഇന്ന മലയാളം കടന്ന് തമിഴും തെലുങ്കും, കന്നഡയുമൊക്കെ കീഴടക്കിയിരിക്കുകയാണ്. താരറാണി ഇപ്പോല്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. താരറാണിയുടെ കരിയര്‍ പോലെ തന്നെ ജീവിതവും ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടിരുന്നു.തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന് ചിമ്പുവുമായി താരം പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് ചിത്രങ്ങള്‍ പുറത്തായതോടെയാണ് ആ ബന്ധം താരം അവസാനിപ്പിക്കുന്നത്. പിന്നീട്  നടന്‍ പ്രഭുദേവയുമായി താരം ലിവിങ് റിലേഷന്‍ ആരംഭിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഏറെ താമസിക്കാതെ ആ ബന്ധവും നയന്‍ താര അവസാനിപ്പിച്ചു.

പ്രഭുദേവയ്ക്ക് നയന്‍സിന്‍രെ പൈസയില്‍ മാത്രമായിരുന്നു താല്‍പ്പര്യമെന്നതായിരുന്നു ആ ബന്ധം തകര്‍ന്ന തിന് കാരണം. പിന്നീട് കുറച്ച് നാളുകല്‍ക്ക് ശേഷമാണ് വിഘ്‌നേഷ് ശിവന്‍ എന്ന സംവിധായകനുമായി താരം പ്രണയത്തിലാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകു ന്നത്. മാഡം എന്ന് വിളിച്ച് പിന്നീട് കണ്‍മണി എന്ന വിളിയിലേയ്ക്ക് മാറ്റാന്‍ വിക്കിക്ക് പെട്ടെന്ന് കഴിഞ്ഞു. ഇരുവരും ഏഴ് വര്‍ഷമായി ലിവിങ് റിലേഷനിലായിരുന്നു. അതിനിടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നാണ് പറയുന്നത്. എന്തായാലും 2022 ല്‍ ആണ് നയന്‍താരയുടെ വിഘ്നേശ് ശിവന്റെയും വിവാഹം ഔദ്യോഗികമായി നടന്നത്. ബ്രഹാമാണ്ഡ വിവാഹമായിരുന്നു ഇരുവരുടെയതും.

കോടികളുടെ ആഭരണങ്ങളാണ് നയന്‍സ് ധരിച്ചത്. പിന്നീട് അധികം താമസിക്കാതെ ഇരുവര്‍ക്കും സറോഗ സിയിലൂടെ ഇരട്ടകുട്ടികളും ജനിച്ചു. മക്കളുടെ ഓരോ കാര്യവും നയന്‍സ് പങ്കിടുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നയന്‍സും വിക്കിയും മക്കളുടെ ഒന്നാം പിറന്നാല്‍ ആഘോഷിച്ചത്. ഉയിരിന്‍രെയും ഉലകത്തിന്‍ രെയും മുഖങ്ങള്‍ അന്നാണ് ആദ്യമായി ആരാധകര്‍ കാണുന്നത്. മക്കള്‍ക്കൊപ്പം ഓരോ നിമിഷവും ആസ്വദി ക്കുകയാണ് ഇപ്പോള്‍ നയന്‍സ്. ഇപ്പോഴിതാ തന്‍രെ ബര്‍ത്ത് ഡേയ്ക്ക് വിക്കി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ പറ്റി നയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. കോടികളുടെ വിലയുള്ള ഗിഫ്്റ്റാണ് നയന്‍സിന് വിഘ്്‌നേഷ് നല്‍കിയിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

നവംബര്‍ 18 ന് നയന്‍താരയുടെ മുപ്പത്തിയൊന്‍പതാമത് ജന്മദിനം. പിറന്നാളിന് വിഘ്നേശ് നല്‍കിയത് മൂന്ന് കോടിയോളം വില വരുന്ന സമ്മാനമാണ് .മെഴ്‌സിഡസ് മേബാക്ക് ആണ് കാര്‍ ആണ് വിക്കി പ്രിയ ഭാര്യയ്ക്ക് നല്‍കിയിരിക്കുന്നത്.ഏകദേശം 2.69 കോടി മുതല്‍ 3.40 കോടിയാണ് ഇതിന്‍രെ വില. ‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ. ഏറ്റവും മധുരമേറിയ പിറന്നാള്‍ സമ്മാനം നല്‍കിയ ഭര്‍ത്താവിന് നന്ദി’ എന്നാണ് പോസ്റ്റിനൊപ്പം നയന്‍ കുറിച്ചത്. ഒപ്പം ചിത്രത്തിന്‍രെ ലോഗോയും താരം പങ്കിട്ടിട്ടുണ്ട്.

Comments are closed.