അവള്‍ വളരെ മിടുക്കി ആയിരുന്നു. സ്‌കൂള്‍ ലീഡര്‍ ആയിരുന്നു, പക്ഷെ ഉള്ളിന്റെയുള്ളില്‍ അവള്‍ അനുഭവിച്ചത്; അത് മാതാപിതാക്കളോട് തുറന്ന് പറയാമായിരുന്നു

നടനും സംഗീത സംവിധായകനുമൊക്കെ ആയിരുന്ന വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വാര്‍ത്ത വള രെ ഞെട്ടലൊടെയാണ് തമിഴ് സിനിമാ ലോകം കേട്ടത്. വെറും പതിനാറ് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടിയായി രുന്നു മീര. അച്ചനും അമ്മയ്ക്കും അനുജത്തിക്കും സങ്കടങ്ങള്‍ കൊടുത്ത് ഇത്രയും ചെറിയ പ്രായത്തില്‍ എന്തിന് ഇത് പോലെ മീര ചെയ്തുവെന്നാണ് ആരാധകരും ചോദിക്കുന്നത്. വിവാദത്തിലായിരുന്നു കുട്ടിയെന്നാണ് നിഗമനം. അച്ഛനോടും അമ്മയോടും പോലും പറയാത്ത വിഷമങ്ങള്‍ മീരയ്ക്കുണ്ടാകാന്‍ കാരണമെന്താണെന്നാണ് ആരാ ധകരും ചോദിക്കുന്നത്.

വളരെ മിടുക്കിയായ കുട്ടിയായിരുന്നു മീര. നിരവദി താരങ്ങള്‍ അനുശോചനങ്ങളും ആസ്വാസ വാക്കുകളുമായി വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് നടന്‍ പാര്‍ത്ഥിപന്‍ മീരയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എനിക്ക് വളരെ വേദനയുണ്ട്. എന്‍രെ വീട്ടിലും ഈ ദുഖം ഉണ്ടായിരുന്നെങ്കിലോ. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിക്കുന്നത് വലിയ ദുഖമുള്ള കാര്യമാണ്. മീര അവള്‍ സ്‌കൂള്‍ ലീ ഡര്‍ ഒക്കെ ആയിരുന്നു. വളരെ ബോള്‍ഡ് ആയ കുട്ടി ആയിരുന്നു. പക്ഷെ ഉള്ളിന്റെയുള്ളില്‍ അവള്‍ എന്ത് വേദനയും കഷ്ടതയുമാണ് അനുഭവിച്ചത് എന്നറിയില്ല.

വിജയ് ആന്റണിയെയും ഭാര്യയെയും എനിക്ക് നേരിട്ട് അറിയുന്നവരാണ്, ഒരുപാട് നന്മയുള്ള മനുഷ്യരാണ്. അവള്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായിരുന്നാലും അത് അവരോട് പറഞ്ഞിരുന്നെങ്കില്‍ അത് ശരിയായേനെ. ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നാണ് പാര്‍ത്ഥിപന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പതിവ് പോലെ ഉറങ്ങാന്‍ പോയ മീരയെ പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മകള്‍ മീരയെ ആത്മഹത്യ ചെയ്ത നിലയില്‍ വിജയ് ആന്റ ണിയുടെ വീട്ടില്‍ കണ്ടെ ത്തിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര.തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിപ്രഷനാണ് മീരയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴക ത്തെ ഒന്നടങ്കം നടുക്കിയ വാര്‍ത്തയാണ് ഇത്.

Comments are closed.