ഇപ്പോഴും മകളെ മിസ് ചെയ്യാറുണ്ട് ഞങ്ങള്‍. വിദ്യ ഉണ്ടായതോടെയാണ് ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടത്, ആ മരണത്തോടെ വിജയി ആകെ തകര്‍ന്നു; വിജയിയുടെ സഹോദരിയെ പറ്റി അമ്മ ശോഭ

തനിക്കെതിരെ ഉയര്‍ന്ന് വന്ന പരിഹാസങ്ങളില്‍ നിന്ന് വിജയം നേടി കാണിച്ച സൂപ്പര്‍ താരമാണ് ഇളയ ദളപതി വിജയി. തമിഴരുടെ മാത്രമല്ല തെന്നിന്ത്യയിന്‍ ആരാധകരുടെയെല്ലാം ഏറെ പ്രിയപ്പെട്ട നടനാണ് വിജയി. അഭിനയ ത്തിന്‍രെ തുടക്കത്തില്‍ തന്‍ഖറെ ലുക്കും കൊണ്ടും ശരീര പ്രകൃതി കൊണ്ടും വിജയിക്ക് നേരിടേണ്ടി വന്ന അവ ഹേളനങ്ങള്‍ തെല്ലും ചെറുതായിരുന്നില്ല. കാലങ്ങള്‍ക്കിപ്പുറം തന്റെ കഴിവും കഠിനാധ്വാനവും  വിജയിയെ എത്തിച്ചത് വന്‍ വിജയത്തിലേയ്ക്കായിരുന്നു. വിജയിയുടെ ജീവിതത്തിലെ മറക്കാനാവാത്ത വളരെ സങ്കടപ്പെടുത്തുന്ന അധ്യായമാണ് ഏക സഹോദരിയുടെ മരണം. തന്റെ വിജയം കാണാന്‍ സഹോദരിയില്ലെന്നത് വിജയിയെ അന്നും ഇന്നും എന്നും സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ്. സിനിമയില്‍ നിരവധി സഹോദരിമാരുടെ സഹോദര വേഷം ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ജീവിതത്തില്‍ അത് ചെയ്യാനാകാത്തതിന്‍രെ നിരാശ ഇപ്പോഴും വിജയിക്കുണ്ട്.

മൂന്നര വയസിലാണ് വിദ്യയെന്ന വിജയിയുടെ സഹോദരി മരണപ്പെടുന്നത്. അസുഖം വന്നാണ് വിജയിയുടെ അനുജത്തി മരണപ്പെട്ടത്. ഇരുവരും തമ്മില്‍ ആറ് വയസിന് വിത്യാസമുണ്ടായിരു ന്നെങ്കിലും വളരെ സ്‌നേഹ ത്തിലാണ് അവര്‍ കഴിഞ്ഞിരുന്നതെന്ന് വിജയിയുടെ അമ്മ ശോഭ പറഞ്ഞിട്ടുണ്ട്. സഹോദരിയുടെ മരണം വിജയിയെ വിഷാദത്തില്‍ എത്തിച്ചിരുന്നു. ഏത് പെണ്‍ കുട്ടിയെ കണ്ടാലും അവരിലെല്ലാം തന്റെ സഹോദ രിയെയാണ് വിജയ് കാണുന്നത്.

വിദ്യയുടെ മരണത്തിന് മുമ്പ് വരെ വളരെ ആക്ടീവും വളരെ ഹാപ്പിയുമായിരുന്നു വിജയ്. വിദ്യ പോയതോടെ വിജയ് അന്തര്‍മുഖനായി മാറി. ഇപ്പോഴും മകളെ വളെ മിസ് ചെയ്യാറുണ്ട് ഞങ്ങള്‍. എന്റെ മകള്‍ ഇപ്പോഴും ജീവി ച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട്. വിദ്യ ഉണ്ടായതോടെയാണ് ഞങ്ങളുടെ ജീവിതം മെ ച്ചപ്പെട്ടത്. ആദ്യത്തെ സിനിമ പോലും പുറത്തിറക്കാന്‍ സാധിച്ചത് വിദ്യയുടെ ജനന ശേഷമാണ്.



ആ സമയത്ത് ഫിനാന്‍ഷ്യയും ഞങ്ങള്‍ മെച്ചപ്പെട്ടു. ആ ചെറിയ പ്രായത്തില്‍ തന്നെ മകള്‍ നന്നായി പാടുമായി രുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊക്കെ നല്ലതു പോലെ അറിയാമായിരുന്നു. വിദ്യ മരിച്ച സമയത്ത് ആ കുഞ്ഞു ശരീരത്തിന് അടുത്ത് നിന്ന് വിജയ് കരഞ്ഞത് ഇപ്പോഴും എന്‍രെ കാതിലുണ്ട്. അതൊന്നും ഞങ്ങളെ ദുഖിപ്പിക്കുന്ന ഓര്‍മ്മകളാണ്. ഞങ്ങള്‍ക്ക് ഒരിക്കലും അത് മറക്കാന്‍ കഴിയില്ലെന്നും ശോഭ പറയുന്നു.

Comments are closed.