
ഇപ്പോള്‍ സിംഗിളല്ല. കമ്മിറ്റഡാണ് പക്ഷേ വിവാഹം കഴിക്കാന്‍ വയ്യ; തുറന്ന് പറച്ചിലുമായി അഭയ ഹിരണ്‍മയി
അഭയ ഹിരണ്‍മയി ഒരു ഗായികയാണെങ്കിലും അതിലുപരി അഭയ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ പേരിലാണ്. സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി അഭയ പതിനാല് വര്‍ഷത്തോളം ലിവിങ് റിലേഷനിലാവുകയും പിന്നീട് വേര്‍ പിരിയുകയും ചെയ്തിരുന്നു. അഭയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുമായി ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരം എബിസി മലയാളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കൂടുതല്‍ വിശേഷങ്ങള്‍ സംസാരിക്കുകയാണ് അഭയ. തനിക്ക് നെരെ വരുന്ന സൈബര്‍ ആക്രമണങ്ങളെ വളരെ ശക്താമായി നേരിടുന്ന വ്യക്തിയാണ് അഭയ. മോശം കമന്റു ചെയ്യുന്നവര്‍ക്ക് അപ്പോള്‍ തന്നെ കിടിലന്‍ മറുപടിയും താരം നല്‍കി യി്ട്ടുണ്ട്.

കുട്ടി ക്കാലത്ത് തനിക്ക് വലിയ ക്രഷ് ക്രിക്കറ്റ് താരം സഹീര്‍ ഖാനോട് ആയിരുന്നു. പിന്നീട് അത് മാറിയെന്നും നിലവില്‍ ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്ന ചോദ്യത്തിന് ആരോടുമില്ലെന്നും താരം മറുപടി പറഞ്ഞു. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും താരം അറിയിച്ചു.

അതേ സമയം ഇപ്പോള്‍ താന്‍ സിംഗിളല്ലെന്നും കമ്മിറ്റഡ് ആണെന്നും താരം പറഞ്ഞു. എന്നാല്‍ ആ വ്യക്തി ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. അതേസമയം തനിക്ക് വരുന്ന വളരെ വൃത്തി കെട്ട കമന്റിനെ പറ്റിയും പല ആളുകളും അവരുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനാണ് അത്തരത്തില്‍ മോശം കമന്റുകളിടുന്നതെന്നും താരം പറയുന്നു.