
അഭയ വീണ്ടും പ്രണയത്തിലോ?.. അഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം വാങ്ങുന്ന ചിത്രം പങ്കിട്ട് അഭയ; മിസ്റ്ററി മാന്‍ ആരാണെന്ന് ആരാധകര്‍
അഭയ ഹിരണ്‍മയി നല്ല ഒരു ഗായിക എന്നതിലപ്പുറം സോഷ്യല്‍ മീഡിയ താരവുമാണ്. ഗോപി സുന്ദറുമായിട്ടുള്ള പ്രണയവും ലിവിങ് റിലേഷനുമൊക്കെ അഭയയെ ഏരെ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. എഞ്ചിനീയ റിങ്ങിന് പഠിച്ചു കൊണ്ടിരിക്കെയാണ് അഭയ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി പ്രണയത്തിലാകു ന്നതും ലിവിങ് റിലേഷന്‍ ആരംഭിക്കുന്നതും. അന്ന് ഗോപി സുന്ദര്‍ വിവാഹിതനും രണ്ട് ആണ്‍ കുട്ടികളുടെ പിതാ വുമായിരുന്നു. പിന്നീട് ഭാര്യ പ്രിയയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഗോപി സുന്ദര്‍ അഭയയുമായി ലിവി ങ് റിലേഷനില്‍ തുടരുകയായിരുന്നു. പത്ത് വര്‍ഷത്തിലധികം നിന്ന ആ ബന്ധത്തില്‍ നിരവധി തവണ അഭയ പങ്കിടുന്ന ഫോട്ടോസ് വൈറലാകാറും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുമുണ്ടായിരുന്നു.

കുറച്ച് കാലത്തിന് മുന്‍പാണ് ഇരുവരും വേര്‍ പിരിഞ്ഞത്. എന്നാല്‍ കാരണമൊന്നും ഇവര്‍ പറഞ്ഞിരുന്നില്ല. ഗോ പി സുന്ദര്‍ വളരെ പെട്ടെന്ന് തന്നെ ഗായിക അമൃതയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാ നും തുടങ്ങി. അമൃതയുടെയും ഗോപിസുന്ദറിനും സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ടായിരുന്നു ഇക്കാരണ ത്താല്‍ തന്നെ. ഗായിക അഭയ മോഡലുമാണ്. അഭയ പങ്കിടുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാവരും തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കിട്ടിരിക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. ചിത്രത്തിലെ പുരുഷന്‍ ആരെന്ന് വ്യക്തമല്ല. പൂമ്പാറ്റ എന്ന ക്യാപ്ക്ഷനൊടെയാണ് താരം ചിത്രം പങ്കിട്ടത്. ട്രാവലര്‍. ലൗ, ലൈഫ് എന്നൊക്കെ ഹാഷ്ടാഗും ഉണ്ട്. ഇതില്‍ നിന്ന് അഭയ ഹിരണ്‍മയി വീണ്ടും പ്രണയത്തില്‍ ആണെന്നാണ് മനസിലാകുന്നത്. മിസ്റ്ററി മാനെ പരിചയപ്പെടുത്തുവെന്നും ആരാധകര്‍ പറയുന്നു. താരങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്.

മുന്‍പ് ആരെയും സ്‌നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുത്… അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി മടങ്ങി വരുമെന്നുമായിരുന്നു’, അഭയ കുറിച്ചത്. മാത്രമല്ല മറ്റൊരു അഭിമുഖത്തില്‍ താന്‍ ഇപ്പോള്‍ സിംഗിളല്ലെന്നും കമ്മിറ്റഡ് ആണെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. എന്തായാലും ചിത്രം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.