അച്ഛന്‍ മരിച്ചതിന് അവര്‍ ചില്ല് ചെയ്യാന്‍ പോയതല്ല, അമൃതയ്ക്ക് നെരെ വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് അഭിരാമി

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയാകുന്ന ഒരു താരമാണ് അമൃത സുരേഷ്. ബാലയുമായി വിവാഹ മോചനം നേടിയപ്പോള്‍ മുതലാണ് അമൃത കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത്. പിന്നീട് ഗോപീ സുന്ദറുമായി അമൃത ജീവിക്കാന്‍ തുടങ്ങിയപ്പോഴും കൂടുതലായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിരുന്നു. അതിപ്പോഴും തുടരുകയാണ്.

 അമൃതയെ പോലെ തന്നെ സഹോദരി അഭിരാമിക്കും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അമൃത മനോഹരമായ ഒരു വീഡിയോ പങ്കിട്ടിരുന്നു. കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് നില്‍ക്കുന്ന അമൃതയുടെയും ഗോപീസുന്ദറിന്റെയും വീഡിയോയാണ് ഇവര്‍ പങ്കിട്ടത്. ഇപ്പോഴിതാ അതിനെതിരെ യാണ് മോശമായ കമന്റുകള്‍ വന്നിരിക്കുന്നത്.

അമൃതയുടെയും അഭിരാമിയുടെയും പിതാവും ഓടക്കുഴല്‍ കലാകാരനുമായ  പി ആര്‍ സുരേഷ്‌ ഏപ്രിലാണ് അന്തരിച്ചത്. ഇപ്പോഴിതാ അച്ഛന്‍ മരിച്ചത് ആഘോഷിക്കുകയാണോ എന്ന കമന്റുകളാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാല്‍ അതിനെതിരെ അമൃതയല്ല അഭിരാമിയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്‌റെ യൂ ട്യൂബ് വ്‌ളോഗിലൂടെയാണ് ചേച്ചിയ്ക്ക് മോശം കമന്റുകള്‍ നല്‍കിയവര്‍ക്ക് മറുപടിയുമായി അഭിരാമി എത്തിയത്.

എന്റെ ചേച്ചി നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചപ്പോള്‍ പലരും നെഗറ്റീവ് കമന്‍രുകള്‍ ഇട്ടിരുന്നു. എനിക്കും കുറെ നെഗററീവ് കമന്റുകള്‍ വന്നു. എന്റെ അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ രണ്ടരമാസമായി. അച്ഛന്‍ മരിക്കുന്നതിന് മുന്‍പാണ് ഗോപീ ചേട്ടനും ചേച്ചിയും വേള്‍ഡ് ടൂര്‍ അവിടുത്തെ പരിപാടിയുമൊക്കെ കമ്മിറ്റ് ചെയ്തത്.

ഒരു പരിപാടി അവതരിപ്പിക്കാനായി ചെല്ലുമ്പോള്‍ അവിടെ ഉള്ളില്‍ എത്ര വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാനാവില്ല. നയാഗ്ര പോലെ ഒരു വെള്ളച്ചാടടം കണ്ടപ്പോള്‍ ആ സന്തോഷം ചേച്ചി നിങ്ങളിലേയ്ക്ക് പങ്കിട്ടതാണ്. ചേച്ചി സന്തോഷങ്ങള്‍ പങ്കിടാനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ഉള്ളില്‍ എത്ര സങ്കടമുണ്ടെങ്കിലും ചേച്ചി പുറത്ത് കാട്ടില്ല. അല്ലാതെ അച്ഛന്‍ മരിച്ചതിന്റെ ചില്ലിങ്ങിനായി പോയതല്ലന്നും അഭിരമായി വീഡിയോയില്‍ വ്യക്തമാക്കുന്നു.

Articles You May Like

Comments are closed.