
സുരാജ് വെഞ്ഞാറമ്മൂടിന്‍രെ പേരില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു
നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച അപകടം നടന്ന സംഭവത്തില്‍ സുരാജ് വെഞ്ഞാറമൂടിനെ തിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസാണ് കേസെ ടുത്തത്. ഇന്ന് കാറുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച്ച അര്‍ധ രാത്രിയിലാണ് എറണാകുളം പാലാരി വട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍
ഇ യാള്‍ പ്രവേശിപ്പിച്ചിരുന്നു. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്കുമായിട്ടാണ് കൂട്ടിയിച്ചത്. ശരത്തിന്റെ കാലിന് സാരമായ പരിക്കുണ്ട്. അതേ സമയം പരിക്കേറ്റ ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. അപകടത്തിന് പിന്നാലെ സുരാജും ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു. പാലാരിവട്ടം പോലീസ് അപകടത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ കേസ് എടുത്തിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് നടന്റെ വാഹനം ഇടിച്ചതതെന്നാണ് നിഗമനം. താരത്തിന്‍രെ പേരില്‍ നിലവില്‍ കേസെടുത്തിട്ടുണ്ട്.