നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; പ്രാര്‍ത്ഥനയോടെ ആരാധകര്‍

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടം. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാം കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന് പരിക്കേറ്റിട്ടുണ്ട്. മന്ദലാം കുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

നടന്‍ ജോയ് മാത്യവിനും മറ്റ് രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോഴിക്കാട് നിന്ന് എറണാകു ളത്തേക്ക് പോകുമ്പോഴാണ് താരത്തിന് അപകടം സംഭവിക്കുന്നത്. ശക്തമായ ഇടിയായിരുന്നു വാഹനങ്ങള്‍ തമ്മില്‍. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.

പരിക്കേറ്റ ജോയ് മാത്യുവിനെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യ നിലയെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

നിരവധി സിനിമ കളില്‍ പല വേഷങ്ങളും കൈകാര്യം ചെയ്ത നടനാണ്‌ അദ്ദേഹം. താരത്തിന്റെ അപകട വിവരം ആരാധകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താരം ഷൂട്ടിങ്ങിനായി പോകുമ്പോഴാണ് അപകം സംഭവിച്ചതെന്നാണ് വിരം. നിരവദി സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല. സിനിമാ സംവധാനവും തിരക്കഥാ കൃത്തുമാണ് അദ്ദേഹം.

Articles You May Like

Comments are closed.