നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്‌ പോലും ഒരു നടന് സാധിച്ചെന്നു വരില്ല, ഇവിടെ തന്നെ അവരുണ്ടാകും: അച്ചു സുഗതന്‍

ഏഷ്യാനൈറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പര തന്നെയായിരുന്നു സാന്ത്വനം. സാന്ത്വനത്തിലെ താരങ്ങളെ ല്ലാം ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ഒരിക്കലും പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ദൃശ്യാനുഭവം തന്നെയാണ് ദേവേടത്തിയും ബാലേട്ടനും അഞ്ജലിയും ശിവനും അപ്പുവും ഹരിയും കണ്ണനുമൊക്കെ പ്രേക്ഷ കര്‍ക്ക് സമ്മാനിച്ചത്. തമിഴ് സീരിയലായ പാണ്ടിയന്‍ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പായിരുന്നു സാന്ത്വനമെങ്കി ലും വന്‍ ജനപ്രീതി തന്നെ സാന്ത്വനത്തിന് ലഭിച്ചു. ഇതിലെ താരങ്ങളെല്ലാം പങ്കിടുന്ന ലൊക്കേഷന്‍ റീലുകളുമെ ല്ലാം ആരാധകര്‍ എന്നും ഏറ്റെടുത്തിരുന്നു. വളരെ ഹൃദയകാരിയായ കുടുംബ ബന്ധങ്ങളുടെയും അത് ശിഥില മാകുന്നതിന്റെയും നേര്‍ക്കാഴ്ച്ച ആയിരുന്നു സാന്ത്വനം. ഇടയ്ക്ക് വച്ച് ഡയറക്ടര്‍ ആദിത്യനും മറ്റ് ഒരു കഥാപാ ത്രവും ഈ ലോകം വിട്ട് പോയതും ആരാധകരെയും സാന്ത്വനത്തിലെ താരങ്ങളെയും ഏറെ വിഷമിപ്പിച്ചിരുന്നു. 

ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി സ്വീകരിച്ചത് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെ ആയിരുന്നു. അതാണ് സീരിയലിന്റെ വിജയവും അത് തീര്‍ന്നപ്പോള്‍ ആരാധകര്‍ക്ക് ദുഖവും ഉണ്ടാക്കിയത്. സീരിയല്‍ താരങ്ങളും അവസാന നിമിഷം കരഞ്ഞ് തന്നെയാണ് സാന്ത്വനം വീട് വിടു ന്നത്. അതിലെ ഓരോ താരങ്ങളും തങ്ങളുടെ ദുഖം  പങ്കിട്ടിരുന്നു. ഇപ്പോഴിതാ സീരിയലിലെ എല്ലാവരുടെയും പ്രിയപ്പെട്ട അച്ചു സുഗതനും സോഷ്യല്‍ മീഡിയയില്‍ തന്റെ വേദന പങ്കിട്ടിരിക്കുകയാണ്.

മൂന്ന് മൂന്നര വര്‍ഷത്തോളം ഉള്ളില്‍ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്രപറ ഞ്ഞകലുമ്പോള്‍…അതൊരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അര്‍ഥം മനസിലാകാത്ത ഒരനുഭവം.. നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്‌ പോലും ഒരു നടന് സാധിച്ചെന്നു വരില്ല.. കുറേ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാള്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോള്‍ അത് കണ്ട് നില്‍ക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല… ഇവിടെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും ജയന്തിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവും..എന്നെങ്കിലും നമ്മ ളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ ഒരുപക്ഷേ, നമ്മള്‍ പോലുമറിയാതെ കഥാ പാത്രങ്ങള്‍ നമ്മിലേയ്ക്ക് വന്ന് ചേര്‍ന്നേക്കാം. അന്ന്, സാന്ത്വനം കുടുംബത്തില്‍ നമുക്ക് ഒന്നൂടെ ജീവിക്കാമെ ന്നാണ് അച്ചുവിന്റെ കുറിപ്പ്.

Comments are closed.