ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, ഉമ്മന്‍ ചാണ്ടി നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍; പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

നടന്‍ വിനായകനെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. മറ്റുള്ള കലാ കാരന്‍മാരെ പോലെയല്ല വിനായകന്‍. അദ്ദേഹ ത്തിന്റെ കഥാ പാത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു. വളരെ താഴ്ന്ന നിലയില്‍ നിന്ന് മലയാള സിനിമയുടെ മാസ്മരികതയില്‍ എത്തിയ താരമാണ് വിനായകന്‍. ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളും കോമഡി റോളുകളുമൊക്കെ താരം ചെയ്തിട്ടുണ്ട്. പല വിവാദ പ്രസ്താവനകളും നടത്തിയ വിനായകന്റെ പേരില്‍ പോലീസ് കെസെടുത്തിട്ടുണ്ട്. ഇപ്പോഴിതാ അന്തരിച്ച മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിനായകന്‍ ബഹുമാനപ്പെട്ട മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്നു ദിവസം അവധി.

നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്, അതിന് ഞങ്ങള്‍ എന്തുചെയ്യണം? എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. ഉമ്മന്‍ ചാണ്ടി നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരൊക്കെയാണെന്നാണ് വിനായകന്‍ വീഡിയോയില്‍ പറഞ്ഞത്.

വീഡിയോ പ്രചരിച്ചതോടെ വിനായകന്‍ പോസ്റ്റ് പിന്‍വ ലിച്ചു. എന്നാല്‍ കോണ്‍ ഗ്രസ് പോലീസില് വിനായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം കോണ്‍ഗ്രസ് എ കമ്മിറ്റി സെക്രട്ടറി അജിത് ബാവ ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മുഖ്യ മന്ത്രിക്കും അയച്ചിട്ടുണ്ട്. വിനായകന്‍ ഇതില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

Comments are closed.