സാമ്പത്തികമായി മോശമായ അവസ്ഥയില്‍ കടന്ന് പോയപ്പോഴും അമ്മ ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു.അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എല്ലാം: അര്‍ത്ഥന

മലയാള സിനിമയില്‍ യുവ താരമെന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അര്‍ത്ഥന. മുദ്ദുഗൗ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പമായിരുന്നു അഭിനയത്തി ലേയ്ക്കുള്ള അര്‍ത്ഥനയുടെ കടന്ന് വരവ്. പിന്നീട് ഷൈലോക്ക്, കടൈക്കുട്ടി സിങ്കം തുടങ്ങി ചില സിനിമക ലില്‍ താരം അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലും തമിഴിലുമെല്ലാം താരം സിനിമ ചെയ്തു. അന്വേഷി പ്പിന്‍ കണ്ടെത്തുമെന്ന സിനിമയാണ് താരത്തിന്‍രെ ഏറ്റവും പുതിയ ചിത്രം.

മലയാള നടന്‍ വിജയകുമാറിന്‍രെ മകളാണ്. അര്‍ത്ഥന എങ്കിലും അദ്ദേഹവുമായി യാതൊരു അടുപ്പവും മകള്‍ ക്കും സഹോദരിക്കും ്അമ്മയ്ക്കു മില്ലെന്നത് ആരാധകര്‍ക്ക് അറിയാവുന്നതാണ്. മൂവരും താമസിക്കുന്നത് താരത്തിന്‍കരെ മുത്തശ്ശിയുടെ വീട്ടി ലാണ്. അച്ഛനെന്ന വ്യക്തി തങ്ങളെ ഒരുപാട് ദ്ദ്രോഹിച്ചിരുന്നുവെന്നും ചെറുപ്പം മുതല്‍ തങ്ങളെ വളര്‍ത്തിയത് അമ്മയാണെന്നും തുറന്ന് പറയുകയാണ് താരം. സിനിമാ നടിയാകാന്‍ വലിയ ആഗ്രഹമായിരുന്നു. അതിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് ഒക്കെ അറ്റന്റ് ചെയ്തി ട്ടുണ്ട് എന്ന് അര്‍ത്ഥന പറയുന്നു.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ആങ്കറിങ് ചെയ്തുകൊണ്ടാ ണ് തുടക്കം. അറ്റന്റ് ചെയ്ത ഓ ഡിഷന്‍സില്‍ നിന്നൊന്നും അവസരം കിട്ടിയില്ല. യാദൃശ്ചികമായി തെലുങ്കില്‍ നിന്നാണ് ആദ്യത്തെ അവസരം വന്നത്. കൂട്ടുകാരിയുടെ പ്രൊഫൈല്‍ കണ്ട് ഒരു തെലുങ്ക് കാസ്റ്റിങ് ഡയറക്ടര്‍ വിളിക്കുകയായിരുന്നു. അത് കഴിഞ്ഞ് രണ്ടാമത് ചെയ്ത സിനിമയാണ് മുദ്ദുഗൗ. ഒരു നടി എന്ന നിലയില്‍ നല്ല വേഷങ്ങള്‍ കിട്ടിയത് തമിഴിലെ കടൈക്കുട്ടി സിങ്കം എന്ന കാര്‍ത്തി ചിത്രത്തിലൂടെ ആയിരുന്നു. എല്ലാത്തിനും പിന്തുണയായി നില്‍ക്കുന്നത് അമ്മയാണെന്ന് തുറന്ന് പറയുകയാണ് താരം.

സാമ്പത്തികമായി ഞങ്ങള്‍ വളരെ അധികം മോശമായ അവസ്ഥയില്‍ കടന്ന് പോയ സമയം ഉണ്ടായിരുന്നു. അ ന്നും ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന് അമ്മ ഉറപ്പുവരുത്തിയിരുന്നു. തിരുവനന്തപുരത്തു ള്ള ഏറ്റവും നല്ല സ്‌കൂളില്‍ തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും. കടൈക്കുട്ടി സിംഗം കഴിഞ്ഞ് മലയാളത്തില്‍ ഷൈലോക്ക് എന്ന ചിത്രം കിട്ടി. എല്ലാം നല്ല രീതിയില്‍ പോകുമ്പോള്‍ കൊവിഡ് വന്നു. അതിനു ശേഷം ഞാന്‍ മാനസികമായി ഒരുപാട് ഡൗ ണായി. പിന്നീട് ഏറെ താമസിക്കാതെ ഞാന്‍ എന്തെങ്കിലും കോഴ്സിന് ചേര്‍ന്ന് പഠിക്കാം എന്ന്. അങ്ങനെ കാന ഡയില്‍ പോയി പഠിച്ചു അതിന് ശേഷം വന്ന ബ്രേക്കിലാണ് ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് വന്നതെന്നും അര്‍ച്ചന പറയുന്നു.

Comments are closed.