
നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന്റെ വിവാഹം കഴിഞ്ഞു, ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍
നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന് വിവാഹിതനായി. അഭിഷേക് അംബരീഷിന്റെ വധുവായത് അവിവ ബിദപ്പയാണ്. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെ ത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷന്‍ ഡിസൈനറുമാണ് അവിവ . പ്രൗഢ ഗംഭീരമായ വിവാ ഹത്തില്‍ സിനിമാ രാഷ്ട്രീയ രംഗത്തുള്ള പ്രുഖരെല്ലാം പങ്കെടുത്തിരുന്നു. സുഹാസിനി മണി രത്‌നം, രജനി കാന്ത് മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലേ, മലയാളത്തിലെ സൂപ്പര്‍ താരങ്ങ ളായിരുന്ന മേനക, സ്വപ്ന, അരുണ, സുഹാസിനി, രാധിക, ലിസി, നദിയ മൊയ്തു, മീന തുടങ്ങിയ നടി മാരും പങ്കെടുത്തു.

രാഷ്ട്രീയത്തിലെ പ്രമുഖരും വിവാഹത്തിനുണ്ടായിരുന്നു. മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഇന്നും നിരവധി ആരാധകര്‍ നെഞ്ചിലേറ്റിയ സിനിമ ആയിരുന്നു തൂവാന ത്തുമ്പികള്‍. അതിലെ ക്ലാരയെ ആരും മറക്കില്ല. സുമലതയാണ് ക്ലാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പിന്നീട് നിരവധി സിനിമകലില്‍ തിളങ്ങിയ നടി പിന്നീട് കന്നഡയില്‍ സജീവമായി. നടനായ അംബരീഷി നെയാണ് താരം വിവാഹം ചെയ്തത്. അംബരീഷ് നടന്‍ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. പ്രണയിച്ചാണ് സുമലതയും അംബരീഷും വിവാഹിതരായത്. ഏറെ എതിര്‍പ്പുകളെ അവഗണിച്ചാണ് താരം അംബ രീഷിനെ വിവാഹം ചെയ്തതെന്നും തങ്ങളുടെ ബന്ധം അദികം കാലം നീണ്ടു പോകില്ലെന്നും അംബരീഷ് മറ്റ് സ്ത്രീകളോടും അടുപ്പം പുലര്‍ത്തുന്നവരാണെന്ന് സിനിമാ രംഗത്തുള്ളവര്‍ വരെ സുമലതയോട് പറഞ്ഞിരുന്നു.

എന്നാല്‍ മറ്റുള്ളവരുടെ പറച്ചിലൊന്നുമായിരുന്നില്ല തങ്ങളുടെ ജീവിതമെന്ന് ഇരുവരും തെളിയിച്ചു. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സുമലതയും രാഷ്്ട്രീയത്തില്‍ ഇറങ്ങുകയും പിന്നീട് മാണ്ഡ്യ എംപിയുമായി താരം മാറി.