അവന്‍ എന്നെ തിരിച്ചറിഞ്ഞു… നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല; സന്തോഷം പങ്കിട്ട് അഹാന

പതിനെട്ടാം പടിയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച പുതുമുഖമായിരുന്നു നകുല്‍ തമ്പി. ഡി ഫോര്‍ ഡാന്‍സില്‍ നിന്നാണ് നകുല്‍ സിനിമിലെത്തുന്നത്. ശ്രദ്ധേയ വേഷം തന്നൊണ് നകുലിന് പചിനെട്ടാം പടിയില്‍ കിട്ടിയത്. ചിത്രത്തില്‍ മറ്റ് പല താരങ്ങളും ഒപ്പം അഹാന കൃഷ്ണയുമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു ടീച്ചറിന്റെ വേഷത്തിലാണ് താരം എത്തിയത്. സിനിമയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സമയത്താണ് നകുലിന് വലിയ ഒരു അപകടം ഉണ്ടാകുന്നത് .നകുലും സുഹൃത്തും സഞ്ചരിച്ച കാര്‍ 2020 ജനുവരിയിലാണ് തമിഴ്‌നാട്ടിലെ കൊ ടൈക്കനാലില്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ നകുല്‍ തമ്പി ദീര്‍ഘകാലമായി ചികിത്സയിലാണ്. അന്ന് നകുലിന് വെറും 20 വയസ് മാത്രമായിരുന്നു പ്രായം. അപകടത്തില്‍ നകുലിന്റെ മസ്തിഷ്‌ക്കത്തിനും നട്ടെല്ലിനും സാരമായി പരിക്കേ റ്റിരുന്നു. വന്‍ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്. നടി അഹാന, പ്രിയ വാര്യര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരെല്ലാം നകുലിന്റെ സുഹൃത്തുക്കളാണ്. സാനിയയും നകുലുമായി പ്രണയത്തിലായി രുന്നു. പിന്നീട് അത് പിരിയുകയും ചെയ്തു.

എന്നാലും തന്‍രെ നല്ല സുഹൃത്താണ് നകുലെന്ന് സാനിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്‍രെ ബാഗ്ലുര്‍ സന്ദര്ശന ത്തില്‍ നകുലിന്റെ ആരോഗ്യ സ്ഥിതിയെ പറ്റിയും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. അവന്‍ എന്നെ തിരിച്ചറിഞ്ഞു… നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല… പ്രാര്‍ത്ഥനയില്‍ അവനെയും ഉള്‍പ്പെടുത്തുക എന്നാണ് അഹാന പറഞ്ഞത്. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും തന്നെ അവന്‍ തിരിച്ചറി ഞ്ഞെന്നുമാണ് അഹാന പുതിയ കുറിപ്പില്‍ പറഞ്ഞത്.

സുഖം പ്രാപിക്കുന്നതില്‍ ചെറിയ ശ്രമങ്ങള്‍ നകുലിനുണ്ട്. അവന് ഓര്‍മകള്‍ തിരികെ വരുന്നതില്‍ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. അത് അവന്‍ പ്രകടിപ്പിക്കുന്നുണ്ട്. കൈക ളും കാലുകളും ഉപയോഗിച്ച് ചലിക്കാനും ശ്രമി ക്കാറുണ്ട്. അവന്‍ എന്നെയും റിയയെയും തിരിച്ചറിഞ്ഞു.’ ‘എന്നിരുന്നാലും ഇത് ദീര്‍ഘവും ശാശ്വതവുമായ പോ രാട്ടമാണ്. അവന്‍ ആരോഗ്യവാനായി കണ്ടതില്‍ ഞങ്ങള്‍ക്ക് സന്തോഷമായി. നകുല്‍ വീണ്ടും തിരിച്ച് വന്ന് പഴയതുപോലെ ആകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മിസ് യു നകുല്‍ ബേബി എന്നാണ് അഹാന കുറിച്ചത്.

Comments are closed.