ഈ വിഡ്ഢികള്‍ ആണ് എന്‍രെ ആരോഗ്യം നശിപ്പിച്ചത്. ഓട്ടിസം താന്‍ പെട്ടിക്കടയില്‍ നിന്ന് വാങ്ങിയതല്ല; അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം, നേരം തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ താരമാണ് അല്‍ഫോണ്‍സ് പുത്രന്‍. ഈ അടുത്താണ് അല്‍ഫോണ്‍സ് ഇനി തീയേറ്റര്‍ റീലിസ് ചെയ്യുന്ന തരത്തില്‍ സിനിമ ചെയ്യില്ലെന്നും തന്‍രെ ആരോഗ്യം മോശമാണെന്നും ഓട്ടിസം ബാധിതനാണെന്നും താരം പോസ്റ്റിലൂടെ പങ്കു വച്ചത്. അത് ആരാധകര്‍ക്കും വലിയ ദുഖമുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ആരാധകര്‍ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. തന്നെ ഈ അവസ്ഥയില്‍ എത്തിച്ചത് തീയേറ്റര്‍ ഉടമകളാണെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. തീയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല.

തീയേറ്റര്‍ തുറന്നു കൊടുത്ത് റിവ്യു ചെയ്യാന്‍ സഹായം ചെയ്തു കൊടുത്ത തീയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? ഏതെ ങ്കിലും ഒരു തീയേറ്ററുകാരന്‍ എന്റെ പ്രൊമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ ആയിരം മടങ്ങ് വലുതാണ്. നിങ്ങള്‍ എന്നെ സംവിധായകനായിട്ടാണ് കാണുന്നതെങ്കിലും ടെക്നീഷ്യന്മാര്‍ക്ക് പണിയെടുക്കാനും സിനിമയുണ്ടാക്കാനും വേണ്ടി മുറിയിലിരുന്ന് എഴുതുന്ന ചെറിയൊരു എഴുത്തുകാരനുണ്ട്.

അപ്പോള്‍ മാത്രമാണ് സിനിമ സാധ്യമാകൂ. എന്റെ കണ്ണീരിന് എനിക്ക് നഷ്ടപരിഹാരം കിട്ടണം. തീയേറ്റര്‍ ഉടമ കള്‍ തകരാന്‍ അനുവദിച്ച എല്ലാ എഴുത്തുകാര്‍ക്കും കൂടി വേണ്ടിയാണത്. എന്റെ കണ്ണീര് പതിയെ പോകും, എല്ലാ എഴുത്തുകാരുടേയും. അതിന് ശേഷം അല്‍ഫോണ്‍ പുത്രന്‍ ചിന്തിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍ മാനല്ല.

ഈ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എനിക്കെന്ന് താരം പറയുന്നു. നിങ്ങള്‍ക്ക് എന്തോ ഓട്ടിസം പോലെ വന്നു എന്ന് കേട്ടു. എല്ലാം നിര്‍ത്തുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോ ആരോ ഗ്യം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഇത് പെട്ടിക്കടയില്‍ നിന്ന് വാങ്ങിയതല്ലെന്നും ഇത് കണ്ടെത്തിയത് ഇപ്പോ ഴാണെന്നുമാണ് താരം മറുപടി നല്‍കിയത്.

Articles You May Like

Comments are closed.