എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു. സിനിമ തീയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്, ആര്‍ക്കും ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍; ഞെട്ടലില്‍ ആരാധകര്‍

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളത്തിലെന്നല്ല ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ സംവി ധായകനായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. അതിന് മുന്‍പ് തന്നെ താരം സംവിദാനം ചെയ്ത നേരം സിനിമയും വലിയ ഹിറ്റായിരുന്നു. അല്‍ഫോണ്‍സാണ് സായ് പല്ലവിയെയും അനുപമ പരമേശ്വരനെയും മഡോണയെ യുമൊക്കെ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പരിചയപ്പെടുത്തിയത്. നിവിന്‍ പോളിയുടെ കരിയ റില്‍ തന്നെ മികച്ച ചിത്രമായിരുന്നു പ്രേമം. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഈ ചിത്രം റീമേക്കു കളാകുകയും ചെയ്തു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം പ്രഥ്വിരാജിനെ നായകനാക്കി ഗോള്‍ഡ് എന്ന സിനിമ ചെയ്തത്. തിയേറ്ററില്‍ സിനിമ പരാജയപ്പെട്ടതോടെ പല വിമര്‍ശനങ്ങളും താരം കേള്‍ക്കുകയും അതിന് താരം പറഞ്ഞ മറുപടികളും ശ്രദ്ധ നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്. താന്‍ ഓട്ടിസം ബാധിതനാണെന്നും സിനിമ കരിയര്‍ നിര്‍ത്തുകയാണെന്നുമാണ് താരം പങ്കിട്ടിരിക്കുന്നത്. ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഞാന്‍ സിനിമാ തിയേറ്റര്‍ ജീവിതം അവസാനിപ്പിയ്ക്കുന്നു. എനിക്ക് ഓട്ടി സം സ്പെക്ട്രം ഡിസോഡര്‍ എന്ന രോഗാവസ്ഥയുണ്ട് എന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. മറ്റാര്‍ക്കും ഭാര മാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമും പരമാവധി ഓടിടിയും താന്‍ ചെയ്യുമെന്നും എന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

സിനിമ അവസാനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല, പക്ഷേ അതല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല. പറഞ്ഞ വാ ക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ല. ആരോഗ്യം മോശമാവുമ്പോള്‍, അല്ലെങ്കില്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ ഒരു ഇന്റര്‍വെല്‍ പഞ്ച് പോലെ ഒരു ട്വിസ്റ്റ് നല്ലതാണെന്നും അല്‍ ഫോണ്‍സ് പുത്രന്‍ എഴുതി. ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയാത്തതിന് ഞാന്‍ എല്ലാവരോടും ക്ഷമ ചോദി യ്ക്കുന്നു. എന്താണ് ഈ രോഗത്തിന്റെ കാരണം എന്നെനിക്കറിയില്ല. കുട്ടിക്കാലം മുതലേ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. ഓട്ടിസത്തെ കുറിച്ച് മനസ്സിലാക്കിയതിന് ശേഷം ഞാന്‍ ചിന്തിക്കുന്നതാണിത്. അതുകൊണ്ടാണ് സിനിമകള്‍ വൈകുന്നത് എന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും നിങ്ങളെ എല്ലാം രസിപ്പിയ്ക്കുന്നത് ഞാന്‍ നിര്‍ത്തില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ തന്നെ ഹിറ്റ് പടത്തിന്‍രെ സംവിദായകനായതിനാല്‍ തന്നെ താര്തതിന്‍രെ പോസ്റ്റ് പെട്ടെന്ന് വൈറലായിരിക്കുകയാണ്. തലച്ചോറിലെ വ്യത്യാസങ്ങള്‍ മൂലമുണ്ടാവുന്ന വൈകല്യമാണ് എഎസ്ഡി അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍. ആളുകള്‍ക്ക് സാമൂഹിക ആശയവിനിമയത്തിനും ഇടപെടലുകള്‍ക്കും താത്പര്യക്കുറവ് ഉണ്ടാകുന്നതാണ് ഇതിന്‍രെ ഒരു ലക്ഷണം. ആരാധകര്‍ അദ്ദേഹത്തിന്‍രെ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ്.

Articles You May Like

Comments are closed.