തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു

വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആരാധകര്‍ എന്നും ഓര്‍ക്കുന്ന നടി തന്നെയാണ് അപര്‍ണ ഗോപിനാഥ്. ചാര്‍ളി, ബൈ സൈക്കിള്‍ തീവ്്‌സ്, എബിസിഡി സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് തുടങ്ങിയ സിനിമകളില്‍ വളരെ ബോള്‍ഡായ കഥപാത്രങ്ങളാണ് താരം ചെയ്തി രിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരം ഇപ്പോള്‍ പങ്കിട്ടിരിക്കുന്ന ചിത്രങ്ങളും ക്യാപ്കഷ നുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്‍രെ ചിത്രങ്ങള്‍ താരം പങ്കിടുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ്. നല്ല ഒരു തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ഡാന്‍സറുമാണ് താരം.കുറച്ച് കാലമായി താരം സിനിമയില്‍ സജീവമല്ലെങ്കിലും പല യാത്രകള്‍ താരം നടത്താറുണ്ട്.

ഇപ്പോഴിതാ അപര്‍ണ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളും അതിന് നല്‍കി യിരിക്കുന്ന ക്യാപ്ഷനുമാണ് ആരാധകരെ കുഴപ്പിക്കുന്നത്. തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോ ധൈര്യം കൊണ്ടും വിധി അതായതു കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു എന്ന് കുറിച്ചുകൊണ്ടാണ് അപര്‍ണയുടെ ആദ്യത്തെ പോസ്റ്റ്.

തുടക്കം, പുതിയ തുടക്കം, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് താരം നല്‍കിയ ഹാഷ് ടാഗുകള്‍. മറ്റൊന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി… ദൈവത്തിന് നന്ദി എന്ന് ഫോട്ടോയ്ക്കൊപ്പം കുറിച്ചുള്ളതായിരുന്നു. പ്രാര്‍ത്ഥന. അപര്‍ണയ്‌ക്കെന്താണ് പറ്റിയതെന്നും അപര്‍ണ ഏതോ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ അതിജീവിച്ചു വെന്നാണ് മനസിാലകുന്നതെന്നും ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്. നാടകത്തിലൂടെയാണ് അപര്‍ണ സിനി മയിലെത്തുന്നത്.

Comments are closed.