വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ ? ഭര്‍ത്താവ് പോലും അങ്ങനെ പറഞ്ഞിട്ടില്ല; അപ്‌സര

സാന്ത്വനത്തിലൂടെ ജയന്തി എന്ന വില്ലത്തിയായി വന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അപ്‌സര. മിനി സ്‌ക്രീനിലും ടെലിവിഷനിലും വളരെ സജീവമാണ് അപ്‌സര. സോഷ്ല്‍ മീഡിയയിലും താരം വളരെ സജീവമാണ്. അപ്‌സര വിവാഹം കഴിച്ചിരിക്കുന്നത് ആല്‍ബി എന്ന വ്യക്തിയെയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മതത്തില്‍പ്പെട്ടവരാണെങ്കിലും ഇരുവരും വീട്ടുകാരുടെ അനുഗ്രഹത്തോടെ തന്നെയാണ് വിവാഹം കഴിച്ചത്.

ഓരോ വിശേഷങ്ങളുംഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അപ്‌സര. അപ്‌സരയ്ക്ക് ലഭിച്ച ഒരു അവാര്‍ഡിന്റെ സന്തോഷം സോഷ്യല്‍ മീഡിയ യില്‍ താരം പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ആശംസകള്‍ അറിയിച്ചപ്പോള്‍ ഒരാള്‍ അപ്‌സര ആല്‍ബിന്‍ എന്നല്ലേ പേര് വരേണ്ടതെന്നും? അതേ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സായോ എന്ന് ചോദിച്ചിരുന്നു. ഇതിന്റെ സ്‌കരീന്‍ ഷോട്ട് സഹിതം പങ്കിട്ടാണ് താരത്തിന്റെ മറുപടി.

ചിലര്‍ ഇങ്ങനെയാണ് , എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല , കിട്ടിയാലേ പഠിക്കു ….അതു കൊണ്ടാണ് ഈ കമെന്റിനു മറുപടി പറയുന്നത്….ഇന്നലെയാണ് എനിക്ക് ഈ വര്‍ഷത്തെ കലാഭാവന്‍ മണി ഫൌണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത് . അറിഞ്ഞപ്പോള്‍ തന്നെ എന്റെ അക്കൗണ്ടീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു . അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്…..എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം…. എന്റെ പേര് അപ്‌സര എന്നാണ് , അച്ഛന്റെ പേര് രത്‌നാകരന്‍ .

അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്നകാരന്‍ എന്നാണ് . അതില്‍ ആര്‍ക്കാണ് പ്രശ്‌നം ? എന്റെ വിവാ ഹം കഴിഞ്ഞിട്ട് രണ്ടു ദിവസംകൂടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ആവുകയാണ് .വിവാഹം കഴിഞ്ഞതോടെ അച്ഛ ന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബധമുണ്ടോ ? എന്റെ ഭര്‍ത്താവ് പോലും പെരുമാറ്റണമെന്ന് ഇതുവരെ അവശ്യ പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക് എന്താണ് പ്രശ്‌നം ? ഇപ്പോള്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോ ഷത്തിലാണ് ഞങ്ങള്‍….പിരിയണം എന്ന് ചിന്തിക്കുന്നുമില്ല,എന്റെ പേരിന്റെകൂടെ അച്ഛന്റെ പെരുമാറ്റി ഭര്‍ ത്താവിന്റെ പേരിടുന്നതിനെക്കുറിച്ചു, ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേല്‍ പ്രത്യകം താങ്കളെ അറിയിക്കുന്ന താണ്. ഹാ ഇതൊക്കെ തന്തയുന്നുള്ളൊന്മ്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ…

Comments are closed.