ഞങ്ങളുടെ കണ്‍മണി എത്തി. അമ്മയായ സന്തോഷം പങ്കിട്ട് അര്‍ച്ചന സുശീലന്‍ ; ആശംസകളുമായി ആരാധകര്‍

മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അത് ചെയ്തത് സീരിയല്‍ താരമായി രുന്ന അര്‍ച്ചന സുശീലന്‍ ആയിരുന്നു. നിരവധി സീരിയലുകള്‍ അര്‍ച്ചന ചെയ്തിട്ടുണ്ട്. ചില സിനിമകളിലും താരം വേഷം ഇട്ടി ട്ടുണ്ട്. അര്‍ച്ചന നിരവഗി സീരിയലുകലില്‍ വില്ലത്തി റോളുകള്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. കുറച്ച് കാലമായി താരം സിനിമ യില്‍ ഒട്ടും സജീവമല്ല. മാന്‍ഡ്രേക്ക്, എന്റെ മാനസ പുത്രി, മഹാറാണി, മാമാങ്കം, ദുര്‍ഗ, കറുത്ത മുത്ത്, സീത കല്യാണം തുടങ്ങി നിരവധി സീരിയലുകള്‍ താരം ചെയ്തി രുന്നു.

 

മലയാളം സീരിയലിന് പുറമേ തമിഴിലും താരം സജീവമായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത താരം കുറച്ച് കാലമായി ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ അര്‍ച്ചന പിന്നീട് പ്രവീണ്‍ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെയാണ് പ്രവീണിനെ കണ്ട് മുട്ടിയതെന്നും പിന്നീട് അത് പ്രണയമായി അങ്ങനെയാണ് വിവാഹത്തിലേയ്ക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. പ്രവീണ്‍ തന്റെ നല്ല പാതിയാണെന്ന് താരം പറഞ്ഞിരുന്നു. അമേരിക്കയിലാണ് പ്രവീണ്‍ ജോലി ചെയ്യുന്നത്.

കുറച്ച് കാലത്തിന് മുന്‍പാണ് താന്‍ അമ്മയാകാന്‍ പോകുകയാണെന്നും കുഞ്ഞതിഥിയെ കാത്തിരിക്കുകയാ ണെന്നും പറഞ്ഞത്. ഇപ്പോഴിതാ താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും പിറന്നത്. ഡിസംബര്‍ 28ന് ഞങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അര്‍ച്ചന കുറിച്ചത്.

സീരിയല്‍-സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നു. 2021ലായിരുന്നു അ ര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്.

Comments are closed.