അച്ഛന്‍ എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങണം. അച്ഛന്‍ വേറെ ലെവല്‍ ഒരു ആക്ടറാണ്, അച്ഛന്‍ ചെയ്ത പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാന്‍ കഴിയില്ല; അര്‍ജുന്‍ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ താരങ്ങളില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്‍. മകന്‍ അര്‍ജുന്‍ അശോകനും അച്ഛന്‍രെ പാത പിന്‍തുടര്‍ന്ന് സിനിമയിലെത്തുകയും മലയാള സിനിമയില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത് മുന്‍നിര താരമാകാനും കഴിഞ്ഞു. വലുതും ചെറുതുമായ നിരവധി കഥാ പാത്രങ്ങള്‍ അര്‍ജുന്‍ അശോക നില്‍ ഭദ്രമാണ്. ഇപ്പോഴിതാ ഭ്രമയുഗത്തിലെ അര്‍ജുന്റെ പ്രകടനം വളരെയധികം പ്രശംസിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളുടെ കൂട്ടത്തിലേക്ക് എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രവും. ചിത്രത്തിലെ മമ്മൂട്ടിയുടെയും അര്‍ജുന്റെയും പ്രകടനം ഗംഭീരമായിരുന്നു.ഇപ്പോഴിതാ തന്റെ അഭി മുഖത്തില്‍ അച്ഛന് സിനിമയില്‍ ചെയ്യാന്‍ കഴിയാതെ പോയ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് അര്‍ജുന്‍.

അച്ഛന് മലയാള സിനിമയില്‍ ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടോ എന്ന് അര്‍ജു നോട് ചോദിച്ച ചോദ്യത്തിനാണ് അര്‍ജുന്‍ മറുപടി പറഞ്ഞിരിക്കുന്നത്. ഒരു പരിധിവരെ എന്റെ ആഗ്രഹം അത് തന്നെ ആയിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയില്‍ അച്ഛന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അത് എനിക്ക് ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കിയ വേഷമാണ്.

കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തില്‍ ഒക്കെ കണ്ടപ്പോഴാണ്. അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയില്‍ എത്തണം അത് അഭിനയം അല്ലെങ്കില്‍ ഡയറക്ടര്‍ സൈഡ് എന്ന ആഗ്രഹം വന്നിരുന്നു. പിന്നെ അച്ഛന്‍ എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങണം, അത് നല്ല രീതിയില്‍ ചെയ്യണം എന്നൊക്കെ ഉള്ള ആഗ്രഹവും ഉണ്ടായിരുന്നു. അച്ഛന്‍ വേറെ ലെവല്‍ ഒരു ആക്ടറാണ്.

സത്യാവസ്ഥ പറഞ്ഞാല്‍ അച്ഛന്‍ വേറെ ലെവല്‍ ഒരു പൊളി പൊളിച്ചുവച്ചേക്കുവാണ്. അതൊന്നും ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാന്‍ തന്നാല്‍ എന്നെകൊണ്ട് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്നും അര്‍ജുന്‍ പറയുന്നു.

Articles You May Like

Comments are closed.