
പ്രണയം എന്റെ വീട്ടില്‍ സപ്പോര്‍ട്ടായിരുന്നു. എന്നാല്‍ അവര്‍ ജാതിയില്‍ ഉയര്‍ന്നവരായതിനാല്‍ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, അവസാനം ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വരുമെന്ന് തോന്നി; അര്‍ജുന്‍ അശോകന്‍
മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിളക്കമുള്ള നടനായി മാറാന്‍ കഴിഞ്ഞ താര മായിരുന്നു അര്‍ജുന്‍ അശോകന്‍. നായകനായും സഹ നായകനായും തനിക്കു ലഭിച്ച വേഷങ്ങളെല്ലാം വളരെ ഭംഗിയാക്കി ആരാധകരുടെ മനസില്‍ താരം ഇടം നേടിയിരിക്കുകയാണ്. താരത്തിന്‍രെ വിവാഹത്തെ പറ്റി പല തവണ അര്‍ജുന്‍ പറഞ്ഞിട്ടുണ്ട്.

അര്‍ജുനെ പോലെ ഭാര്യ നികിതയും ആരാധകര്‍ക്ക് പരിചിതമാണ്. നികിതയും അര്‍ജുനും ഏറെ
നാളായി പ്രണയിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ തന്‍രെ പ്രണയം കുറച്ച് പ്രശ്‌നങ്ങളിലൂടെ ആയി രുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. ചേച്ചിയുടേതും, തന്റേതും പ്രണയ വിവാഹം ആയിരുന്നു എന്നാണ് അര്‍ജുന്‍ പറയുന്നത്. നികിത ജാതിയില്‍ കുറച്ചു ഉയര്‍ന്നതാണ്.

അത് പ്രണയത്തില്‍ വലിയ വിഷയമായി. ഒളിച്ചോടിപ്പോകേണ്ടി വരും എന്ന അവസ്ഥ വരെയെത്തി. പക്ഷേ ദൈവം സഹായിച്ചതുകൊണ്ട് അവളുടെ അച്ഛന്‍ സമ്മതിച്ചതുകൊണ്ട് വിവാഹം നടന്നു. ഒരു പക്ഷേ എന്റെ വീട്ടില്‍ പ്രണയവിവാഹം പറ്റില്ല, അറേഞ്ച്ഡ് വിവാഹം മതി എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രേമിക്കാന്‍ പോലും നിക്കില്ലായിരുന്നു.

എനിക്ക് വീട്ടില്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് പ്രശ്‌നം ഇല്ലാതിരുന്നു. വീട്ടില്‍ സപ്പോര്‍ട്ടായിരുന്നു. തന്റെ സഹോദരിയുടെ പ്രണയം താനാണ് കണ്ട് പിടിച്ചത്. മാത്രമല്ല അവരുടെ വിവാഹത്തിനും എല്ലാവരും സപ്പോര്‍ട്ടാ യിരുന്നു.ഹരിശ്രീ അശോകന്‍ മകന്‍ എന്ന പേരുള്ളതിനാല്‍ സിനമയിലേയ്ക്കുള്ള വരവ് തനിക്ക് വലിയ എളുപ്പമാ യിരുന്നു. അത് തനിക്ക് വലിയ ഗുണമായിരുന്നുവെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു. കൈ നിറയെ ചിത്രങ്ങ ളാണ് താരത്തെ ഇപ്പോള്‍ ഉള്ളത്. തീപ്പൊരി ബെന്നിയാണ് അര്‍ജുന്‍രെ പുതിയ ചിത്രം.