മകന്‍ നഷ്ടപ്പെട്ടു.. എല്ലാം തകര്‍ന്നു. മകനുമായി അകല്‍ച്ചയിലായിരുന്നില്ല, മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നതാണ് ജീവിത ലക്ഷ്യം; ബാല ഭാസ്‌കറിനെ പറ്റി കണ്ണീരോടെ അമ്മ ശാന്തകുമാരി

ബാല ഭാസ്‌കര്‍ മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒരു പേരാണ്. വലിയ കലാകാരന്‍ എന്ന തിലുപരി എല്ലാവ ര്‍ക്കും ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു ബാലുവിന്റേത്. വെറുമൊരു കലാകാരനായിരുന്നില്ല. തന്റെ ദൈവീ കമായ കഴിവുകൊണ്ട് ആരാധകരെ കൈയ്യി ലെടുത്ത ഒരു മാന്ത്രികനായിരുന്നു അദ്ദേഹം. കുടുംബത്തെയും തന്റെ സംഗീതത്തെയുമെല്ലാം സ്‌നേഹിച്ച വ്യക്തി ഒടുവില്‍ ഇനിയും ചെയ്യാനിരുന്ന സംഗീതങ്ങള്‍ ബാക്കിയാക്കി തന്റെ നാല്‍പ്പതാം വയ സില്‍ ലോകം വിട്ടകന്ന് പോകുകയായിരുന്നു. ഇന്നും ചുരുളഴിയാത്ത മരണമാണ് ബാല ഭാസ്‌ കറിന്‍രേത്. സിബിഎഐയും ക്രൈംബ്രാഞ്ചുമെല്ലാം ആ മരണം അന്വേഷിച്ചിരുന്നു. 2018ലാണ് ബാല ബാസ്‌കര്‍ മരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പിജിക്ക് പഠിക്കു മ്പോഴാണ് ലക്ഷ്മിയും ബാല ഭാസ്‌ക്കറും വിവാഹം കഴിക്കുന്നത്. വീട്ടുകാരോട് മുന്‍പ് തന്നെ ബാലു അകല്‍ച്ചയിലായിരുന്നു. വിവാഹത്തോടെ അകല്‍ച്ച പൂര്‍ണമായിരുന്നു. ഇപ്പോഴിതാ ബാലുവിന്‌റെ അമ്മ ഇമ്മീഡിയേറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിനോട് മകനെ പറ്റിയും അകല്‍ച്ചയിലാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവരെ പറ്റിയും പ്രതികരണമറിയിക്കുകയാണ്. 

ബാലുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. മകനും താനും അകല്‍ച്ചയിലായിരുന്നില്ല എന്നാണ് ബാലുവിന്റെ അമ്മ ശാന്തകുമാരി പറയുന്നത്. മകന്റെ ഉയര്‍ച്ചയ്ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും നടന്ന ആളാണ് താന്‍. ഇന്നും അവന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അവനെ ഞാനൊരിക്കലും സ്‌നേഹിച്ചിരുന്നില്ലാ യെന്ന് മറ്റുള്ളവരെല്ലാം പറയുന്നു. ഞാന്‍ അവനെ പ്രസവിച്ചതാണെന്ന് ആശുപത്രിയില്‍ നിന്ന് എഴുതി വാങ്ങിയിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. മോള്‍ക്ക് രണ്ടര വയസ്സുള്ള പ്പോഴാണ് അവന്‍ ജനിക്കുന്നത്. എന്റെ മരിച്ചുപോയ അച്ഛനെ പോലെ ആയിരുന്നു അവന്‍. അതി നാല്‍ തന്നെ ബാലഭാസ്‌കര്‍ എന്ന് പേരിട്ടു. അച്ഛനും നല്ലൊരു കലാകാരനായിരുന്നു, ‘ഞാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു.

സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു. പിന്നീട് അവന്‍ അമ്മാവന്റെ അടുത്ത് വയലിന്‍ പഠിച്ചു. മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അതിനാല്‍ കുരച്ചു കാലം ആശുപത്രിയില്‍ കവിയേണ്ടി വന്നു. ആ സമയം അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു. ജോലിക്കു പോകുമ്പോഴും അങ്ങനെ ആക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവനെ എല്ലാ മത്സരങ്ങള്‍ക്കും കൊണ്ടുപോയിരുന്നത് ഞാനാണ്. കാര്യവട്ടത്ത് ഡിഗ്രി പഠിക്കുന്ന സമയം മുതല്‍ അവന് പരിപാടികളുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അവന്റെ പഠനത്തില്‍ ശ്രദ്ധവച്ചു ഫാസ്റ്റ് ക്ലാസ്സോടെ അവന്‍ പാസ്സായി.’പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിച്ചു.

ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ ഉന്നതമായി പഠിച്ച് റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍ എന്നാല്‍ അതൊന്നും നടന്നില്ല. കല്യാണത്തോടെ കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചുവെന്ന് പറഞ്ഞു. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു. പിന്നെയും ഞങ്ങള്‍ ജീവിച്ചു, കാരണം അവന്‍ ഗുരുത്വം ഇല്ലാത്തവനോ സ്‌നേഹമില്ലാത്തവനോ ഒന്നും ആയിരുന്നില്ല. അച്ഛന്‍ അവനെ കാണാന്‍ പോകുമായിരുന്നു. അവിടുത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു’, ‘വീടൊക്കെ വച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചെല്ലുന്നതൊന്നും ഭാര്യ ലക്ഷ്മിക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു. വയ്യാത്ത മകളേക്കാള്‍ അവനെ പറ്റിയാണ് ഞങ്ങള്‍ വിഷമിച്ചിരുന്നത്. പണം കടം കൊടുക്കുന്നതൊക്കെ സ്ഥിരം പരിപാടിയായി മാറി.

അതൊക്കെ കാണുമ്പോള്‍ എനിക്ക് പേടിയായിരുന്നു. അവന്റെ വിവാഹശേഷം ഞങ്ങള്‍ ഒന്നിച്ച് പാട്ടുകള്‍ ചെയ്തിട്ടുണ്ട്. അവരുടെ കുടുംബകാര്യത്തില്‍ ഒന്നും ഞാന്‍ ഇടപെടാറുണ്ടായിരുന്നില്ല. വിവാഹ ശേഷം പതിനെട്ട് വര്‍ഷത്തിനുശേഷമാണ് അവന്‍ സഹോദരിയെ കാണുന്നത്. അവള്‍ അന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. അവളെ അന്ന് കണ്ടപ്പോള്‍ അവന്‍ ഒരുപാട് സന്തോഷിച്ചു, ഒരു മൊബൈലൊക്കെ വാങ്ങിക്കൊടുത്തു.

ഡിസ്ചാര്‍ജായ ശേഷവും അവളെ കാണാന്‍ വീട്ടില്‍ വന്നു. എല്ലാ ചികിത്സകള്‍ക്കും അവള്‍ തയ്യാറാവുന്നത് തന്നെ അവന്‍ പറഞ്ഞിട്ടാണ്. ഇപ്പോള്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളു ജീവിതത്തിന് . ബാലുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണം. ജീവിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ മകന്‍രെ മരണത്തിന് കാരണക്കായവരെ കണ്ടെത്തണം. എന്നെ ആശ്രയിച്ചാണ് രണ്ടു പേര്‍ ജീവിക്കുന്നത്. അത് കൊണ്ട് ആത്മഹത്യ ചെയ്യാനാവില്ല. ഈശ്വരനെ ഓര്‍ത്ത്്്മാത്രമാണ് ഇപ്പോഴത്തെ ജീവിതം മകന്‍ നഷ്ടപ്പെട്ടു എല്ലാം തകര്‍ന്നുപോയി. ജീവിതം തന്നെ തകര്‍ന്നുവെന്നും ശാന്തകുമാരി പറയുന്നു.

Articles You May Like

Comments are closed.