വിവാഹത്തിന് ദിനങ്ങള്‍ മാത്രം. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബ്രൈഡ് റ്റു ബീ ആഘോഷമാക്കി ഗോപിക അനില്‍; ആശംസയോടെ ആരാധകര്‍

ഗോവിന്ദ് പത്മ സൂര്യയും സാന്ത്വനത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയുമായ ഗോപിക അനിലും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വളരെ ഞെട്ടലിലാണ് ആരാധകര്‍ കേട്ടത്. ഇരുവരുടെ യും ഇന്‍കേയ്ജ്‌മെന്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇവര്‍ വിവാഹിതകരാകാന്‍ പോവുകയാണെന്ന് മനസിലാകുന്നത്.ജനുവരി 28നാണ് ഈ താര വിവാഹം നടക്കാന്‍ പോകുന്നത്. വിവാഹത്തിന് മുന്നോടിയാ യിട്ടുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ജിജി ജോടികള്‍. ഇപ്പോഴിതാ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുക യാണ് ഗോപിക അനില്‍.

ഗോപികയുടെ അനിയത്തിയാണ് ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങള്‍ പങ്കിട്ടത്. കുടുംബാഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സില്‍വര്‍ നിറത്തിലുള്ള ഗൗണില്‍ സുന്ദരി ആയിട്ടാണ് താരം ചടങ്ങിലെത്തിയത്. മൈ ഗേള്‍… എക്കാലത്തെയും സുന്ദരിയായ വധു… കൗണ്ട്ഡൗണ്‍ ഔദ്യോഗികമായി ഓണാണ് എന്ന ക്യാപ്ഷനൊടെയാണ് ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പങ്കിട്ട് കീര്‍ത്തന അനില്‍ കുറിച്ചത്.

നിരവധി പേരാണ് ഗോപികയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹത്തിന് നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാന്‍ പോയ സന്തോഷം പങ്കുവെച്ചിരുന്നു ജീവിതതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് ഞങ്ങള്‍ രണ്ടുപേരും കടക്കുകയാണ്.

ഇത്രയും കാലം നിങ്ങളുടെ സപ്പോര്‍ട്ടും അനുഗ്രഹവുമൊക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുകയെന്നും ഇരുവരും മുന്‍പ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

Articles You May Like

Comments are closed.