
സുധി അവസാനമായി അഭിനയിച്ചത് ഒരു പക്ഷേ ഈ സിനിമയിലായിരിക്കും, ആ മരണം വലിയ വല്ലാത്തൊരു വേദന ആയിരുന്നു; ചെമ്പില്‍ അശോകന്‍
നിരവധി സിനിമകളില്‍ സഹ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് ചെമ്പില്‍ അശോകന്‍ എന്ന താരം. ഇതിനോടകം തന്നെ നിറ യെ സിനിമകള്‍ താരം ചെയ്തു കഴിഞ്ഞു. ഭാഗ്യ ദേവത, കയം തുടങ്ങി നിരവദി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും നല്ല ഒരു കഥാ പാത്രം തനിക്ക് ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. ഇപ്പോഴിതാ തനിക്കൊപ്പം സ്വര്‍ഗ്ഗത്തിലെ കട്ടു റുമ്പ് എന്ന സിനിമയില്‍ അഭിനയിച്ച സുധിയെ പറ്റി താരം പറയുകയാണ്.

ആ സിനിമ ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്തത്. എന്നാല്‍ കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. സുധി അവസാനമായി അഭിനയിച്ചത് ഒരു പ്‌ക്ഷേ ഈ ചിത്രമായിരിക്കാം. വിശ്വസിക്കാനായിരുന്നില്ല അവന്റെ മരണം. ഷൂട്ട് കഴിഞ്ഞെങ്കിലും ഡബ്ബിങ് ചെയ്യുന്നതിന് മുന്‍പ് തന്നെ അവന്‍ പോയി. കൗമുദി ചാനലിലെ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ പറച്ചില്‍.

അവന്റെ വേര്‍പാട് ലൊക്കേഷനില്‍ എല്ലാവര്‍ക്കും വലിയ ഞെട്ടല്‍ ആയിരുന്നു.ആ സിനിമയില്‍ ശബ്ദം പോലും നല്‍കാന്‍ അവന് സാധിച്ചില്ല. അതിന് മുന്‍പ് അവന്‍ പോയി. വല്ലാത്തൊരു വേദന ആയിരുന്നു അവന്റെ മരണം നല്‍കിയത്.

തനിക്കും സുധി ച്ചേട്ടന്റെ കൂടെ ഒരു ഷൂട്ട് ഉണ്ടായിരുന്നുവെന്നും മരണം നടന്നതിന്റെ പിറ്റേ ദിവസം ആയിരുന്നു അത് പ്ലാന്‍ ചെയ്തിരുന്നതെന്നും അപ്പോഴാണ് ചേട്ടന്‍ പോയി എന്നറിയുന്നതെന്നും കേട്ടപ്പോ ഞെട്ടിപ്പോയി. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം കാണാം എന്ന് പറഞ്ഞുപോയ വ്യക്തിയാണെന്നും അവതാരിക എലീന പറയുന്നു. നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം അവനു വേണ്ടിയെന്നാണ് അശോകന്‍ പറഞ്ഞത്.