
സുബിയുമായി എനിക്ക് പത്തിരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു. അവളില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, മിസ് ചെയ്യുന്നുണ്ട്; ദേവി ചന്ദന
സുബി സുരേഷ് എന്ന കലാകാരിയെ പറ്റി പ്രത്യേകമായി മലയാളികളോട് പറയേണ്ടതില്ല. പെട്ടെന്നായിരുന്നു സുബിയുടെ വേര്‍പാട്. ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യൂ ട്യൂബ് ചാനലിലും കോമഡി സ്‌കിറ്റുകളിലു മൊക്കെ താരം വളരെ സജീവമായിരുന്നു. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് ഒടുവില്‍ വളരെ സങ്കടത്തോടെ താരം കടന്നുപോയി. സുബിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ സുബിയുടെ വേര്‍പാട് മറ്റ് താര ങ്ങളിലും ആരാധകരിലും വളരെ വിഷമം ഉണ്ടാക്കി. ഇപ്പോഴിതാ സുബിയെ പറ്റി സുഹൃത്തും നടിയുമായ ദേവി ചന്ദന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സീരിയല്‍ ടു ഡേ എന്ന ചാനലിനോടാണ് താരം തുറന്ന് പറഞ്ഞത്. സുബിയുമായി തനിക്ക് പത്തിരുപത് വര്‍ ഷത്തെ സൗഹൃദമായിരുന്നു. എല്ലാ ദിവസവും വിളിക്കുന്ന സുഹൃത്തുക്കളായിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല സഹൃദമായിരുന്നു. ഒരുമിച്ച് നിരവധി ഷോകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പരിപാടിക്ക് പോകുമ്പോള്‍ സുബി എപ്പോഴും പറയാറുണ്ട്. ഞാനുണ്ടെങ്കില്‍ സുബിയുടെ അമ്മയ്ക്ക് വലിയ ആശ്വാസമാ ണെന്ന്.

സുബിയെ എനിക്ക് സ്‌കൂള്‍ കാലം മുതല്‍ അറിയാവുന്നതാണ്. എന്‍സിസിയില്‍ അവളും ഞാനും ഉണ്ടായിരുന്നു. സുബി എറണാകുളത്ത് നിന്നും ഞാന്‍ ആലപ്പുഴയില്‍ നിന്നും. അങ്ങനെയാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. അന്ന് അവള്‍ നടത്തിയ ഒരു പെര്‍ഫോം ചെയ്തിരുന്നു. അന്ന് സുബി മൈക്കല്‍ ജാക്‌സന്റെ ഡാന്‍സ് ചെയ്തു.

എനിക്കത് വളരെ അത്ഭുതമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇരുവരും സുഹൃത്തുക്കളാകുന്നത്. അവള്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. എല്ലാവരും അവളെ മിസ് ചെയ്യുന്നില്ലേ എന്ന് ചോദിക്കും. തീര്‍ച്ചയായും മിസ് ചെയ്യം. പക്ഷേ അത് ഒരു യാഥാര്‍ത്ഥ്യമാണ്. അവള്‍ കുറച്ച് നേരത്തെ പോയി എന്ന് മാത്രം. പിറകെ നമ്മളും പോകേണ്ടതാണ്.