പ്രണവ് യാത്രകള്‍ പോകുന്നത് അവന്‍ ജോലി ചെയ്ത് കിട്ടുന്ന പൈസക്കാണ്. പ്രണവിന് അതൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവും, കാരണം ലാലേട്ടന്റെ മോന്‍ ആയിട്ടല്ലേ അവന്‍ ജനിച്ചത്; പ്രണവിനെ പറ്റി ഷൈനും ധ്യാനും

പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലെ പ്രിയപ്പെട്ട ലാലേട്ടന്‍രെ മകന്‍ മാത്രമല്ല നല്ല ഒരു അഭിനേതാവ് കൂടിയാണ്. വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രണവിന്‍രെ ഫാന്‍സ് നിരവധിയാണ്. അച്ഛന്‍രെ തണലില്‍ നിന്നല്ലാതെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് അഭിനേതാക്കളെ പോലെയല്ല പ്രണവ്. പ്രണവിന്റെ ജീവിത രീതികള്‍ എന്നും എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. യാത്രകളെ വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായി അധ്വാനിക്കുകയും തന്റെ ഇഷ്ടത്തിനായി ജീവിതം മാറ്റി വയ്ക്കു കയും ചെയ്യുന്ന ആരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് പ്രണവിന്റേത്. സിനിമയില്‍ അഭിനയിക്കുമെ ങ്കിലും പ്രമോഷനോ മറ്റ് അഭിമുഖങ്ങളിലോ പ്രണവിനെ കാണാന്‍ സാധിക്കില്ല. എപ്പോഴും യാത്രകളെ ഇഷ്ട പ്പെടുന്ന പ്രണവ് തെന്റ ഇന്‍സ്റ്റയില്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. സ്റ്റാര്‍ഡം ഇഷ്ട്ട പ്പെടാത്ത നടന്‍, ഇപ്പോഴിതാ പ്രണവിനെ പറ്റി ധ്യാനും ഷൈന്‍ ടോം ചാക്കോയും ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവിന്‍രെ പുതിയ സിനിമ.ഈ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ പ്രണവ് അടുത്ത യാത്രയ്ക്കായി പോയി എന്നാണ് ധ്യാന്‍ പറയുന്നത്. രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവന്‍ ഒരു സിനിമ ചെയ്യുന്നത്. അതുകഴിഞ്ഞാല്‍ പിന്നെ അവന്റെ യാത്രയും എഴുത്തും ആണ്. അത്യാവശ്യം നല്ലൊരു മ്യുസി ഷ്യന്‍ ആണ് അവന്‍. വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഡബ്ബിങ് കഴിഞ്ഞ ഉടനെ തന്നെ അവന്‍ വീണ്ടും ഒരു ട്രിപ്പിന് പോയേക്കുവാണ്. ഇനിയൊരു ആറേഴു മാസം കഴിയുമ്പോള്‍ തിരിച്ചുവരും,ഒരു പ്രത്യേകതരം ജീവിതമാണ്. എനിക്കറിയുന്നോളം അവന്‍ ഒരാളെയും ഡിപെന്‍ഡ് ചെയ്തിട്ടല്ല ഒരു കാര്യവും ചെയ്യുന്നത്. സ്വന്തം വീട്ടില്‍ നിന്ന് പൈസ വാങ്ങിയിട്ടല്ല അവന്‍ ജീവിക്കുന്നത്.

അവന്‍ ജോലി ചെയ്യുന്നുണ്ട്. ആ ജോലി ചെയ്തു കിട്ടുന്ന പൈസക്കാണ് അവന്റെ യാത്രകളും മറ്റ് കാര്യങ്ങളും എല്ലാം. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിലും ഗതാഗത സൗകര്യത്തിലുമൊക്കെയാണ് അവന്‍ അവന്റെ യാത്രകള്‍ എല്ലാം നടത്തുന്നത്. അവന്‍ ഇതിനു മുന്‍പ് ഒരു ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയും സ്റ്റാര്‍ ഹോട്ടലുകളില്‍ അല്ല സാധാരണ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. പ്രണവിന് അതൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവും.

അവന്‍ അത് ചെയ്തിട്ടുണ്ടാവില്ല. കാരണം ലാലേട്ടന്റെ മോന്‍ ആയിട്ടല്ലേ അവന്‍ ജനിച്ചത്. സ്വാഭാവികമായും ലാലേട്ടന്‍ പോകുന്ന സ്ഥലങ്ങളില്‍ ആയിരിക്കുമല്ലോ അവനും പോയിട്ടുണ്ടാവുക. എല്ലാ സ്ഥലത്തേക്കും അവന്റെ ഇഷ്ടം പോലെ എത്താന്‍ പറ്റില്ലല്ലോ. അവനെ സംബന്ധിച്ച് അവന്റെ സ്വപ്നങ്ങള്‍ അങ്ങിനെയൊക്കെ ആയിരിക്കും. അവന്റെ ഇന്ററെസ്റ്റും എക്‌സൈറ്റിങ് ഏരിയകളും ഇതൊക്കെ ആയിരിക്കും’ എന്നാണ് ഷൈന്‍ പറഞ്ഞത്.

Articles You May Like

Comments are closed.