
അമ്മ ഗര്‍ഭിണി ആയിരുന്ന സമയത്ത് ഭക്തി കാര്യങ്ങള്‍ പോലെ നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു, പിന്നെ എന്താണ് നിങ്ങള്‍ ഇങ്ങനെ ആയതെന്ന് ഇടയ്ക്ക് ചോദിക്കും; അമ്മ രാധികയെ പറ്റി ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ്. ഗായികയായ ഭാര്യയും മക്കളും സിനിമാ താരങ്ങളായ ആണ്‍ മക്കളും എല്ലാം ചേര്‍ന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണവര്‍. അടുത്തി ടെയാണ് താരത്തിന്റെ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇവര്‍ പങ്കിടുന്ന ഓരോ വിശേഷ ങ്ങളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗോകുല്‍ തന്റെ കുടുംബത്തെ പറ്റിയും അമ്മയെും അച്ഛനെയുമൊക്കെ പറ്റി പറയുകയാണ്. അമ്മ പാടാറുണ്ടെ ങ്കിലും ഓണ പാട്ടുകള്‍ പാടി തരാറില്ല. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്ത് ഭഗവത് ഗീത, ലളിത സഹസ്ര നാമം, അങ്ങനെ ഭക്തി കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഞങ്ങളുടെ ചില സ്വഭാവമൊക്കെ കാണുമ്പോള്‍ അമ്മ പറയാറുണ്ട്.

ഞാന്‍ നിങ്ങള്‍ വയറിലുള്ളപ്പോള്‍ തൊട്ട് നല്ല കാര്യങ്ങളല്ലേ പറഞ്ഞ് തന്നിരുന്നത്. പിന്നെ നിങ്ങളെങ്ങനെയാണ് ഇങ്ങനെയായതെന്ന്. അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത്. അച്ഛന്‍ രാഷ്ട്രീയത്തിലും അല്ലാ തെയുമൊക്കെ തിരക്കായതിനാല്‍ അമ്മയാണ് കാര്യങ്ങള്‍ നോക്കുന്നത്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹ്യാന്‍ ഡില്‍ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല. അമ്മ പാട്ടൊന്നും പാടാറില്ല. പിന്നെ അമ്മയ്ക്ക് അമ്മയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് വാനമ്പാടികള്‍ എന്നൊരു ട്രൂപ്പുണ്ട്.

അവര്‍ കേരളമൊട്ടാകെ പോയി കച്ചേരികളൊക്കെ നടത്തുന്നവരാണ്. സംഗീതം അമ്മയുടെ പാഷനാണ്. പണ്ട് ഞങ്ങളെ നോക്കാനായി അമ്മ ആ പാഷന്‍ വിട്ടിരുന്നു. ഇപ്പോള്‍ കച്ചേരിക്കായി പോവാറുണ്ട്. അതില്‍ സന്തോഷ മുണ്ടെന്നും ഗോകുല്‍ പറയുന്നു.

തനിക്ക് സംഗീതം വലിയ ഇഷ്ടമായിരുന്നുവെന്നും പഠനത്തിനിടെ വിവാഹം നടന്നത് കൊണ്ടാണ് പിന്നീട് അത് ഒരു പ്രൊഫഷനായി മാറ്റാന്‍ പറ്റാതെ കുടുംബ കാര്യങ്ങളും പെട്ടെന്ന് തന്നെ മകള്‍ ജനിച്ചപ്പോള്‍ കുട്ടിയുടെ കാര്യങ്ങളു മെല്ലാം നോക്കി അങ് പോയെന്നും പിറ്റേ വര്‍ഷം തന്നെ അപകടത്തില്‍ മകള്‍ മരിച്ചു പോയതോടെ താന്‍ കംപ്ലീ റ്റായി തകര്‍ന്നുപോയി എന്നും താരം പറയുന്നു. പിന്നീട് മറ്റ് മക്കള്‍ ആയതോടെ മക്കളുടെ കാര്യങ്ങളും പഠന കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്ക ആയി അങ്ങനെ പോയിയെന്നും താരം പറയുന്നു.